തലശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാന്റെ വെടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത?

തലശ്ശേരി ഐഡിബിഐ ബാങ്കില്‍ സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്ന സംശയം ബലപ്പെടുന്നു. ഫോറന്‍സിക് അധികൃതരാണ് മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചത്.ബാങ്കിലെ സുരക്ഷാജീവനക്കാരന് ഹരീന്ദ്രന്റെ വെടിയേറ്റ് തല്‍ക്ഷണം മരിക്കുകയായിരുന്നു.
കസേരയില്‍ ഇരുന്ന ജോലിചെയ്യുകയായിരുന്ന നില്‍ന വിനോദിന്റെ തലയിലാണ് വെടികൊണ്ടത്. എന്നാല്‍ മീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന് ആയിട്ടുകൂടി വെടിയേറ്റ് തല ചിതറിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ടെസ്റ്റ് ഫയര്‍ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ പോലീസ് അധികൃതരും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് വില്‍നയുടെ അമ്മ മുഖ്യനമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.സംഭവദിവസം തന്നെ ഹരീന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.