Advertisement

അമ്പമ്പോ എന്തൊരു അത്ഭുതം!!

July 4, 2016
Google News 1 minute Read

ദുബൈ പോലെ ആഡംബരം നിറഞ്ഞ സ്ഥലം ലോകത്ത് വേറെയില്ലെന്ന് എല്ലാവർക്കും അറിയാം.അത്രമേൽ സമ്പന്നമായ നഗരമാണത്. എന്നാൽ,ഇത്രയും അടിപൊളിയായ നഗരം ലോകത്ത് വേറെയില്ലെന്ന് എത്ര പേർക്ക് അറിയാം? വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുന്ന,അവയുമായി ഈവനിംഗ് വോക്കിന് പോവുന്ന,സ്വർണം കൊണ്ടുള്ള കാർ ഓടിക്കുന്ന,ഒട്ടകത്തെ കിരീടം അണിയിക്കുന്ന മനുഷ്യരുടെ നഗരമാണത്. ഈ ചിത്രങ്ങൾ തന്നെ അതിനുള്ള തെളിവ്..

തങ്ങളുടെ സ്റ്റാറ്റസിന് വളരെയധികം വില കൽപിക്കുന്നവരാണ് ദുബൈയിലുള്ളവർ. വന്യമൃഗങ്ങളെ വീട്ടിൽ ഓമനിച്ചു വളർത്തുന്നത് സ്റ്റാറ്റസ് സിംബലായി കരുതുന്നവർ.The-man-who-rode-a-lion-Dubai
ലാളിച്ചുവളർത്തുന്ന പട്ടിയെയും പൂച്ചയെയുമൊക്കെ തങ്ങളുടെ വാഹനങ്ങളിലിരുത്തി തെരുവിലൂടെ പോകുന്നവരെ നാം കാണാറുണ്ട്.അതത്ര പുതുമയൊന്നുമല്ല.എന്നാൽ,കാറിന്റെ മുൻസീറ്റിലിരിക്കുന്നത് ഒരു കടുവ ആണെങ്കിലോ!See-who-is-the-passenger-in-this-car-Dubai
എടിഎം മെഷീനുകളെ നമുക്ക് പരിചയം പണം തരുന്നു എന്നുള്ളതിനാലാണ്. ദുബൈയിൽ ഒരു വട്ടമെങ്കിലും പോയാൽ ഈ ധാരണ മാറും. അവിടെ സ്വർണവും എടിഎം മെഷിനിലൂടെ വരും. സ്വർണനിറത്തലാണ് ഈ മെഷീനും ഉണ്ടാവുകATM-Machines-that-dispenses-gold-180x300

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നാൽ ഐഫോണോ ഐപാഡോ നിങ്ങൾക്ക് സമ്മാനമായി കിട്ടുന്നത് എത്ര സന്തോഷകരമായ കാര്യമാണ്.ഇനി ആ ഫോണും ഐപാഡും തനിത്തങ്കത്തിൽ തീർത്തതാണെങ്കിലോ. അതിശയിക്കേണ്ട,ദുബൈയിൽ ഇത് അസംഭവ്യമല്ല.Golden-iPhones-for-the-guests

കുതിരപ്പന്തയങ്ങൾ പുതിയ കാര്യമല്ല.എന്നാൽ ഒട്ടക ഓട്ടമോ,അതും ഒട്ടകങ്ങളെ നിയന്ത്രിക്കാൻ കൂടെയുള്ളത് റോബോട്ടുകളാണെങ്കിലോRobots-having-a-camel-ride

 

വിലയേറിയ ഒരു കാർ സ്വപ്‌നം കാണാത്ത മലയാളിയുണ്ടാവില്ല.അത് ചിലപ്പോ ബിഎംഡബ്ല്യു ആവാം അല്ലെങ്കിൽ ലംബോർഗിനി. എന്നാൽ അത്തരമൊരു കാർ സ്വർണത്തിൽ നിർമ്മിച്ചത് ഉപയോഗിക്കാനായാലോ. അമ്പരക്കേണ്ട ദുബൈയിലെ നിരത്തുകളിൽ ആ കാഴ്ച കാണാം.A-golden-car-of-dream-Dubai

സ്വർണം കൊണ്ടുള്ള കാർ വേണ്ടെങ്കിൽ പ്ലാറ്റിനമോ ഡയമണ്ട്‌സോ കൊണ്ടുള്ളത് ആവാംDiamonds-are-forever-Dubai-768x576 Platinum-is-not-far-behind-Dubai-768x576

ആഡംബര ജീവിതത്തിന്റെ മുഖമുദ്രയാണ് എല്ലാ നിത്യോപയോഗ സാധനങ്ങളും ബ്രാൻഡഡ് ആയിരിക്കും എന്നത്.എന്നാൽ,വേസ്റ്റ് ബിന്നിൽ വരെ ഈ ബ്രാൻഡഡ് സ്വഭാവം കാണാനാവുന്ന ഒരേയൊരു നഗരം ഒരു പക്ഷേ ദുബൈ മാത്രമായിരിക്കും.A-branded-trashcan-Dubai

ദുബൈയിലെ ആ ചില്ലിങ്ങ് ഷോപ്പിൽ ചെ്ന്നാൽ സർവ്വത്ര ഐസ് മയമാണ്. ഇരിപ്പിടങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ ഐസ് കൊണ്ടുള്ളത്.എന്നാൽ,അവിടെ ലഭിക്കുന്നത് നല്ല ചൂട് പാനീയങ്ങളാണ്. ഒന്നോർത്തുനോക്കൂ എത്ര രസകരമായിരിക്കും അത്തരമൊരു അനുഭവമെന്ന്.A-boiling-drink-in-an-ice-cold-café-Dubai-768x500

മരുഭൂമിയിൽ മരുപ്പച്ച ഒരു അത്ഭുതമല്ല.പക്ഷേ,ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനം ഉള്ളത് ഈ മരുഭൂമിയിലാണെന്ന് പറഞ്ഞാലോ!! ദുബൈയിലെ ഈ മിറാക്കിൾ ഗാർഡനിൽ 45ലധികം പുഷ്പവർഗങ്ങളുണ്ട്.മഴവില്ലഴകിന്റെ മനോഹാരിതയോടെയാണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.The-largest-garden-of-the-world-dubai-768x508

ബുക്ക് ചെയ്യുന്ന കാർ ഹെലികോപ്ടറുപയോഗിച്ച് ഉടമയ്ക്ക് എത്തിച്ചുകൊടുക്കുന്ന വാഹനക്കമ്പനികൾ ഉള്ളതും ദുബൈയിലാണ്.Car-gets-delivered-be-a-helicopter-dubai

പൂർണമായും വെള്ളത്തിനടിയിലുള്ള ടെന്നീസ് കോർട്ട് കാണണമെങ്കിൽ ദുബൈയിൽ ചെന്നാൽ മതിA-tennis-court-all-under-water-Dubai-768x480

രാജാക്കന്മാരും രാജ്ഞിമാരുമൊക്കെ കിരീടം അണിഞ്ഞിരിക്കുന്നത് നാം കണ്ടിട്ടുണ്ട്.എന്നാൽ ഒരു ഒട്ടകം കിരീടം അണിഞ്ഞതോ. ദുബൈയിലെ രാജകുടുംബങ്ങളിലെ ഒട്ടകങ്ങൾക്കാണ് അങ്ങനെയൊരു ഭാഗ്യമുള്ളത്.A-camel-with-a-crown-Dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here