Advertisement

വ്രതശുദ്ധിയുടെ പുണ്യവുമായി തലമുറകളിലൂടെ ഒരു കുഞ്ഞൻ ഖുർ ആൻ

July 4, 2016
Google News 0 minutes Read

വ്രതശുദ്ധിയുടെ പുണ്യവഴികളിലൂടെ തലമുറകൾ കടന്നുവന്നൊരു അമൂല്യനിധിയുണ്ട് പെരുവന്താനത്തെ ഹാരിസിന്റെ കൈവശം.ഒരിഞ്ചു നീളവും അര ഇഞ്ച് വീതിയുമുള്ള ഒരു ഖുർ ആൻ. പതിറ്റാണ്ടുകൾക്ക് മുമ്പ് കടൽകടന്ന് വന്നതാണ് ഈ ഇത്തിരിക്കുഞ്ഞൻ ഖുർ ആൻ.

മുണ്ടക്കയം പെരുവന്താനം പാറയ്ക്കൽ വീട്ടിൽ പി.വൈ.ഹാരിസിന് ഉപ്പ പിഎം യൂസഫ് സമ്മാനിച്ചതാണ് ഈ ഖുർ ആൻ.യൂസഫിന് തലമുറകൾ കൈമാറി ലഭിച്ചതാണ് വിശുദ്ധഗ്രന്ഥം.മഹിദി ഹാജി വർഷങ്ങൾക്ക് മുമ്പ് ഹജ്ജിന് പോയി മടങ്ങുമ്പോൾ കൊണ്ടുവന്നതാണെന്ന് കുടുംബാംഗങ്ങൾക്ക് അറിവുണ്ട്.ഇതിന് 100 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം.

ചില താളുകൾ നിരതെറ്റിയിട്ടുണ്ടെങ്കിലും അക്ഷരങ്ങൾ വ്യക്തമാണ്. ലെൻസിന്റെ സഹായത്തോടെയാണ് വായന. മരണത്തിനു മുമ്പ് ഉപ്പ നല്കിയ സമ്മാനം വരും തലമുറകൾക്ക് നല്കാനായി പഴമയുടെ പുതുമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയാണ് ഹാരിസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here