Advertisement

34 വയസ്സെന്നൊക്കെ പറയുന്നത് ഒരു പ്രായമാണോ!!!

July 6, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

മുപ്പതുകളിലെത്തുന്നതോടെ സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബവും കുട്ടികളുമായി ജീവിതത്തിൽ ഒതുങ്ങിക്കൂടുന്ന നായികാസങ്കൽപങ്ങൾക്ക് അപവാദമാണ് ദക്ഷിണേന്ത്യയിൽ ഇപ്പോൾ മുൻനിരയിലുള്ള നായികമാർ. ഇരപതുകൾക്ക് മുന്നേ സിനിമയിലെത്തുകയും ഇരുപതുകളുടെ തുടക്കത്തിൽ നിറയെ ചിത്രങ്ങൾ ചെയ്യുകയും മുപ്പതിലേക്കും കടക്കും മുമ്പേ വിവാഹിതരായി െൈലലൈറ്റിൽ നിന്ന് അകന്നു പോവുകയും ചെയ്യുന്ന നായികമാരെയാണ് നമുക്കേറെ പരിചയം. ഈ പതിവിന് മാറ്റം കുറിച്ചത് കജോൾ ആയിരുന്നു.വിവാഹശേഷം ഫനയിലൂടെ ശക്തമായ തിരിച്ചുവരവാണ് അവർ നടത്തിയത്.ബോളിവുഡിൽ ആ ശ്രേണിയിൽ വേറെ പലരുമുണ്ട്. മുപ്പതുകൾ കടന്നിട്ടും സജീവമായി തുടരുന്ന നായികമാരും അവിടെ പുതുമയല്ലാതായിരിക്കുന്നു.

എന്നാൽ,ദക്ഷിണേന്ത്യൻ സിനിമകളെ ഇപ്പോൾ അടക്കിവാഴുന്ന പ്രമുഖ നായികമാരെല്ലാം തന്നെ മുപ്പതുകൾ പിന്നിട്ട അവിവാഹിതരാണെന്നത് അൽപം അമ്പരപ്പുണ്ടാക്കുന്ന കാര്യം തന്നെയല്ലേ.ദാ,ഈ താരങ്ങളൊക്കെ വ്യത്യസ്തരാവുന്നതും അതുകൊണ്ടു തന്നെ

നയൻതാരUntitled design (2)

മനസ്സിനക്കരെയിലൂടെ മലയാളസിനിമയിലേക്കും തുടർന്ന് തെന്നിന്ത്യയൊട്ടാകെയുള്ള ഭാഷകളിലേക്കും ചേക്കേറിയ നയൻസ് ഇപ്പോൾ തമിഴിലെയും തെലുങ്കിലെയും നമ്പർ വൺ നായികയാണ്.നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും ഈ മുപ്പതുകാരിയെ തേടിയെത്തി.

ഗോസിപ്പ് കോളങ്ങളുടെ ഇഷ്ടതോഴിയായ നയൻസ് ഇപ്പോൾ ആ പ്രതിഛായയൊക്കെ മാറ്റിവച്ച് ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തനതായ ഇടം കണ്ടെത്തിയിരിക്കുകയാണ്.വിക്രമിനൊപ്പമുള്ള ഇരുമുഗൻ ആണ് നയൻസ് ആരാധകർ ഏറെ പ്രതീക്ഷയോടെ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രം.ഈ വർഷം അഞ്ച് ചിത്രങ്ങളിലാണ് നയൻസ് അഭിനയിക്കുന്നത്.
അനുഷ്‌കUntitled design (3)

34ാം വയസ്സിലേക്ക് കടക്കുകയാണ് തെന്നിന്ത്യയുടെ ഗ്ലാമർ താരം അനുഷ്‌ക. സിനിമയിലെത്തിയിട്ട് ഇത് 11ാം വർഷമാണ്.ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ 2015 അനുഷ്‌കയ്ക്ക് സമ്മാനിച്ച മൈലേജ് ചെറുതല്ല.രുദ്രമാ ദേവിയും അനുഷ്‌കയുടെ വിജയനായിക പരിവേഷം കൂട്ടി.സിനിമയോടുള്ള ഇഷ്ടവും ജോലിയോടുള്ള ആത്മാർഥതയുമാണ് അനുഷ്‌കയുടെ വിജയത്തിന് പിന്നിലെന്ന് സിനിമാലോകം ഒറ്റശ്വാസത്തിൽ പറയുന്നു.ബാഹുബലി രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അനുഷ്‌ക ആരാധകർ.

ത്രിഷUntitled design (4)

വർഷമെത്ര കഴിഞ്ഞാലും പ്രായം കൂടാത്ത നടിയാണ് നമ്മുടെ ത്രിഷ. വയസ് 32 ആയെങ്കിലും 16കാരിയുടെ ചെറുപ്പം ത്രിഷയെ വിട്ടു പോയിട്ടില്ല. വിവാഹം ഇന്നുണ്ട് നാളെയുണ്ട് എന്നൊക്കെ കേട്ടുതുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും ഇപ്പോഴും സിനിമാ ഷൂട്ടിംഗ് തിരക്കുകളിൽത്തന്നെയാണ് താരം.നായകി ആണ് പുറത്തുവരാനുള്ള ചിത്രം.

കാജൽ അഗർവാൾUntitled design (1)

പ്രായം 30 പിന്നിട്ടിട്ടും ഗ്ലാമറിനോ താരമൂല്യത്തിനോ കോട്ടം തട്ടാത്ത താരമാണ് കാജൽ അഗർവാൾ.ബോളിവുഡും തെലുങ്കും കാജലിനു വേണ്ടി നിരവധി ചിത്രങ്ങളുമായി കാത്തിരിക്കുന്നതായാണ് വാർത്തകൾ.ഒരേ സമയം രണ്ടു ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിലാണ് താരം ഇപ്പോൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement