വിവരങ്ങൾ ഭാര്യയെ അറിയിക്കണമെന്ന് അമീർ

താൻ ജയിലിലായ കാര്യം കൊൽക്കത്തയിലുള്ള ഭാര്യയെയും ബന്ധുക്കളെയും അറിയിക്കണമെന്ന് ജിഷ വധക്കേസ് പ്രതി അമീർ ഉൾ ഇസ്ലാം. പ്രതിഭാഗം അഭിഭാഷകൻ പി.രാജനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് നടത്തണമെന്നും പറഞ്ഞിട്ടുണ്ട്. കോടതി അനുമതിയോടെ കാക്കനാട്ടെ ജയിലിലെത്തിയപ്പോഴാണ് അഭിഭാഷകനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. ദ്വിഭാഷിയുടെ സഹായത്തോടെയായിരുന്നു കൂടിക്കാഴ്ച.
കേസിനെക്കുറിച്ച് പോലീസിന് നല്കിയ മൊഴി തന്നെ അമീർ ആവർത്തിച്ചു.ഹിന്ദിയും ബംഗാളിയും നന്നായി സംസാരിക്കും.എന്നാൽ,അസമീസ് ഭാഷ അത്ര നന്നായി അറിയില്ല. പല മലയാളം വാക്കുകളും സംസാരത്തിനിടെ ഉപയോഗിച്ചതായും അഭിഭാഷകൻ പറഞ്ഞു.
ആടിനെ പീഡിപ്പിച്ച കേസ് രജിസ്റ്റർ ചെയ്തത് അമീർ അറിഞ്ഞിട്ടില്ല. കൊലപാതകത്തെക്കുറിച്ച് പറയുമ്പോൾ നിർവികാരനായിരുന്നു ഇയാൾ.രണ്ട് ഭാര്യമാരുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൊൽക്കത്തയിലുള്ള ഭാര്യയെക്കുറിച്ച് മാത്രമാണ് അമീർ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here