ഐ.എസില്‍ ചേർന്ന മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

ഏറെ കോളിളക്കമുണ്ടാക്കി ഐ.എസില്‍ ചേര്‍ന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. ആദ്യമായി ഐ.എസ്സിൽ ചേർന്ന പെൺകുട്ടികളിൽ ഒരാളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സഹപാഠികളായ എട്ടു പേർക്കൊപ്പം ബ്രിട്ടനില്‍നിന്ന് ആദ്യമായി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന റൊവാന് കമല്‍ സിനെ എല്‍ അബിദിനെ ആണ് ഇറാക്കില്‍ കൊല്ലപ്പെട്ടത്. 22 വയസ്സു മാത്രമാണ് ഈ പെൺകുട്ടിയുടെ പ്രായം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇറാക്കിലെ മൊസൂളില്‍ നടന്ന വ്യോമാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവും കുഞ്ഞും ആക്രമണത്തില്‍ നിന്നു പരിക്കുകളോടെ രക്ഷപ്പെട്ടു. ലോകത്തിലെ പ്രധാന മാധ്യമങ്ങളൊക്കെ ഈ വാർത്ത അതീവ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞു. സുഡാന് ന്യൂസ് ഏജന്‍സിയെ അധികരിച്ചെത്തിയതാണ് വാർത്ത .
ഐ.എസില്‍ ചേരുന്നതിനു മുമ്പ് തന്നെ അബിദിന് ബ്രിട്ടന് വിട്ടിരുന്നു. സുഡാന് തലസ്ഥാനമായി കാര്‍ത്തൂമിലെ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചേരുന്നതിനായാണ് ഇവര്‍ ബ്രിട്ടനിൽ നിന്നും പോയത്. പിന്നീട് യുണിവേഴ്സിറ്റിയിലെ എട്ടു ബ്രിട്ടീഷ് വിദ്യാര്‍ഥികളോടൊപ്പം ഇവര്‍ പഠനം ഉപേക്ഷിച്ച് ഐ.എസില്‍ ചേർന്നു. ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു ഈ സംഭവം. ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സുരക്ഷ സംബന്ധിച്ച ചർച്ചകൾക്കും തീരുമാനങ്ങൾക്കും ഇതു വഴി വച്ചു. സുഡാനിൽ നിന്നും സിറിയയിലേക്കും അവിടെനിന്നും ഇറാക്കിലെ മൊസൂളിലും അബിദിന് എത്തി എന്നാണ് കരുതുന്നത്. അതേ സമയം അബിദിന് കൊല്ലപ്പെട്ടെന്നുള്ള വാര്‍ത്ത ബ്രിട്ടനോ ഇറാക്കോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here