Advertisement

ആഫ്രിക്കൻ ഒച്ച് തലവേദനയാകുന്നുണ്ടോ കൊന്ന് കറിവെച്ചേക്കൂ

July 12, 2016
Google News 0 minutes Read

ആഫ്രിക്കൻ ഒച്ചുകൾ തലവേദനയാകുന്നുണ്ടോ എന്നാൽ ഇനി ആ തലവേദ തീൻ മേശയിൽ വിളമ്പൂ. ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ശ്രമിക്കേണ്ടെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്. അവയെ വളർത്തി പണമുണ്ടാക്കാമെന്നും പറയുന്നു. ഞണ്ടിന്റെ വിഭാഗത്തിൽപ്പെടുന്ന ആഫ്രിക്കൻ ഒച്ച് ചൈന, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ ഇപ്പോഴേ ആഹാരമാണ്.

മത്സത്തേക്കാൾ പ്രോട്ടീൻ ഉണ്ട് ഈ ജീവിയിൽ. വീട്ടിൽ കറിവെച്ച് കഴിക്കുകയും ബിസിനസ് ആയി കണ്ട് കയറ്റിയയക്കുകയുമാവാം. മാത്രമല്ല ഇവയുടെ മാംസത്തിന് പുറമെ കട്ടിയുള്ള പുറംതോട് ആഭരണ നിർമ്മാണത്തിനും ഉപയോഗിക്കാം.

ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും വിളകൾക്കും നാശം വിതയ്ക്കുന്ന ഇവയെ എങ്ങനെ നശഷിപ്പിക്കാമെന്ന് കണ്ടെത്താൻ കൊച്ചിയിൽ നടത്തിയ സെമിനാറാണ് ഇതിന്റെ വിപണന സാധ്യതകൾ തുറന്നിട്ടത്.

കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ, കേരള സമുദ്ര പഠന സർവകലാശാല എന്നിവയിലെ ശാസ്ത്രജ്ഞരാണ് പഠന റിപ്പോർട്ടുകളുടെ പിൻബലത്തോടെ ആഫ്രിക്കൻ ഒച്ചിന്റെ വിപണന സാധ്യതകൾ തുറന്നിട്ടത്.

തുടർന്ന് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനെ കുറിച്ചുള്ള പഠനത്തിന് സി.എം.എഫ്.ആർ.ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി.
ഇവയുടെ നശീകരണത്തിനാണെങ്കിൽ താറാവിനെ വളർത്താം. താറാവുകൾ ഒച്ചിനെ ഭക്ഷിക്കും.

താറാവ് വളർത്തൽ പ്രയാസമായവർക്ക് ഉപ്പുവെള്ളം, വിനാഗിരി, പുകയില വെള്ളം, കാപ്പിപ്പൊടി കലക്കിയ വെള്ളം എന്നിവയും ഉപയോഗിക്കാം. ഇതിൽ സൗകര്യ പ്രധം വിനാഗിരി തളിക്കലാണ്. ഉപ്പുവെള്ളം ഉപയോഗിച്ചാൽ അത് മറ്റ് കൃഷികളേയും ബാധിക്കും.

ഒച്ചുശല്യം അവസാനിപ്പിക്കാനുള്ള ഗവേഷണങ്ങൾക്ക് നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻറ് ബോർഡ് സാമ്പത്തിക സഹായം ലഭ്യമാക്കും. ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രവും ഇതുസംബന്ധിച്ച് പഠനം നടത്തും. പ്രഫ. കെ.വി. തോമസ് എം.പി അധ്യക്ഷത വഹിച്ചു.

കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, സി.എം.എഫ്.ആർ.ഐ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, എൻ.എഫ്.ഡി.സി സീനിയർ കൺസൽട്ടൻറ് ഡോ. സുഗുണൻ, ദേശീയ മത്സ്യജനിതക ബ്യൂറോ കൊച്ചി കേന്ദ്രം ഡയറക്ടർ ഡോ. ബഷീർ തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here