ഐഡിയ സേവന നിരക്കുകൾ വെട്ടിക്കുറച്ചു

ഐഡിയ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വെട്ടിക്കുറച്ചു. 45 ശതമാനം വരെയു ള്ള ആനുകൂല്യങ്ങൾ ഇതുവഴി ഉപഭോക്താക്കൾക്ക് ലഭ്യമാകും. 2ജി, 3ജി, 4ജി നിരക്കുകളിൽ ഈ മാറ്റം വെള്ളിയാഴ്ച മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
സൗജന്യ വോയിസ് കോളുകളും റിലയൻസ് ജിയോ 4ജി സേവനവും ഓഗസ്റ്റിൽ ാരംഭിക്കാനിരിക്കെയാണ് ഐഡിയ ഇന്റെർനെറ്റ് നിരക്കുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ ഐഡിയയ്ക്ക് പിന്നാലെ മറ്റ് ടെലികോം കമ്പനികളും നിര്കക് കുറയ്ക്കാൻ നിർബന്ധിതരാകുമെന്നാണ് സൂചന.
നിലവിൽ ഐഡിയയുടെ ഒരു ജിബിക്ക് താഴെയുള്ള ഓഫറുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. 8 രൂപ മുതൽ 225 രൂപവരെയുള്ള ഓഫറുകളാണ് ഐഡിയ നൽകുന്നത്. മുമ്പ് 2ജിയിൽ 29 രൂപക്ക് 75 എംബി മൂന്നു ദിവസത്തേക്ക് ലഭ്യമാക്കിയിരുന്നത്, ഇനി മുതൽ 110 എംബി ലഭിക്കും. ഇതുപോലെ തന്നെ 22 രൂപയ്ക്ക് 66 എംബി 4ജി, 3ജി ഡാറ്റ മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറിൽ ഇനി മുതൽ 90 എംബി ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here