കിസ്മത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇറങ്ങി
July 17, 2016
0 minutes Read

ഷെയ്ന്‍, ശ്രുതി, വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിക്കുന്ന പുതിയ ചിത്രം കിസ്മത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇറങ്ങി. നവാഗതനായ ഷാനവാസ് കെ ബാബുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നടന്‍ അഭിയുടെമകനാണ്ചിത്രത്തിലെ നായക കഥാപാത്രം ഷെയ്ന്‍. ആദ്യത്തെ ടീസറില്‍ നായകനേയും നായികയേയുമായിരുന്നു അവതരിപ്പിച്ചത്. ഈ ടീസറില്‍ വിനയ് ഫോര്‍ട്ടും പി. ബാലചന്ദ്രനടക്കമുള്ള താരങ്ങളാണ് എത്തുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം രാജിവ് രവിയുടെ പങ്കാളിത്തത്തിലുള്ള കളക്ടീവ് ഫേല് വണ്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് കിസ്മത്ത് തീയറ്ററുകളില്‍ എത്തിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement