ഇത് മഞ്ജുവല്ല, ശകുന്തള

ശകുന്തളയായി മഞ്ജു വാര്യർ ഇന്ന് അരങ്ങേറും. വൈകീട്ട് 6.30ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ ആണ് നാടകം അരങ്ങേറുന്നത്. കാവാലം നാരായണപ്പണിക്കർ ചിട്ടപ്പെടുത്തിയ ശാകുന്തളം നാടകത്തിലാണ് മഞ്ജു ശകുന്തളയായെത്തുന്നത്.
ശകുന്തളയായി താൻ വേഷമിടുമ്പോൾ കാവാലം സാർ മുന്നിൽ കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു കാവാലത്തിന്റെ അദൃശ്യസാന്നിധ്യം ഒപ്പം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ – മഞ്ജു വാര്യർ
മഞ്ജുവാര്യർ നാടകത്തിൽ അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സംസ്‌കൃത നാടകമായ അഭിജ്ഞാന ശാകുന്തളത്തിന്റെ നിർമാണവും മഞ്ജുതന്നെയാണ് നിർവഹിക്കുന്നത്. കഥകളിയുടെയും കൂടിയാട്ടത്തിന്റെയും അഭിനയരീതികൾ സമന്വയിപ്പിച്ചാണ്.
നാടകത്തിലെ സംഭാഷണങ്ങൾപോലും സംഗീതാത്മകമായാണ് ചിട്ടപ്പെടുത്തിയിരി ക്കുന്നത്. സംഭാഷണത്തിനൊപ്പം പാട്ടുകളും തത്സമയമാണെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിലിൽ നാടകം അരങ്ങിലത്തെിക്കാനാണ് കാവാലം കരുതിയിരുന്നതെങ്കിലും സാധിച്ചില്ല.
കാവാലം ഒരുക്കിയിരിക്കുന്ന ‘കർണഭാരം’ നാടകത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. ‘ലങ്കാലക്ഷ്മി’ യിൽ നടൻ മുരളിയും. ഇന്ന് അവതരിപ്പിക്കുന്ന ‘അഭിജ്ഞാന ശാകുന്തള’ത്തിൽ ദുഷ്യന്തനായി വേദിയിൽ എത്തുന്നത് 30 വർഷമായി സോപാനം നാടകക്കളരിയിൽ കലാകാരനായി പ്രവർത്തിക്കുന്ന ഗിരീഷാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here