മമ്മൂട്ടിക്ക് വെച്ചു മോഹൻലാലിന് അടിച്ചു

മമ്മൂട്ടി കൈവിട്ട് മോഹൻലാൽ ഹിറ്രാക്കിയ ചിത്രങ്ങൾ നിരവധിയാണ്.
രാജാവിന്റെ മകൻ മുതൽ ദൃശ്യം വരെ നീളുന്നു മമ്മൂട്ടി ഉപേക്ഷിച്ച് മോഹൻലാൽ ഹിറ്റാക്കിയ ചിത്രങ്ങൾ. ഈ നിരയിലേക്ക് ഒരു ചിത്രം കൂടി ചേർക്കുന്നു തിരക്കഥാ കൃത്ത് ചെറിയാൻ കൽപ്പകവാടി.

മോഹന്‍ലാല്‍ നായകനായി സംഗീത് ശിവന്‍ സംവിധാനം ചെയ്ത നിര്‍ണ്ണയം എന്ന ചിത്രം മോഹന്‍ലാലിന് വേണ്ടിയായിരുന്നില്ല എഴുതിയതെന്ന് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പ്പക വാടി പറഞ്ഞു. സിനിമ വാരികയായ നാനയിലാണ് ചെറിയാന്‍ കല്‍പ്പകവാടിയുടെ വെളിപ്പെടുത്തല്‍.

ചെറിയാന്‍ കല്‍പ്പകവാടിയുടെ വാക്കുകള്‍ ഇങ്ങനെ ;

സത്യത്തില്‍ നിര്‍ണ്ണയം ലാലിനുവേണ്ടി എഴുതിയ ഒരു സിനിമയായിരുന്നില്ല. അത് മമ്മൂട്ടിക്കുവേണ്ടി എഴുതിയതായിരുന്നു. ഒരിക്കല്‍ സംഗീത് ശിവന്‍ എനിക്കൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. ഫ്യുജിറ്റീവ് എന്നായിരുന്നു സിനിമയുടെ പേര്. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. അല്‍പ്പമെങ്കിലും സാമ്യത വരുന്നത് രണ്ടാം പകുതിയിലാണ്. നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കുന്നു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. ചെയ്യാമെന്നും പറയുന്നു. എന്നിട്ടും ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top