ഇതല്ലേ കട്ട ഹീറോയിസം!!
ലണ്ടൻ മെട്രോയിൽ യാത്ര ചെയ്യുന്ന ഈ അച്ഛനും മകനും ഇപ്പോൾ ലോകമെമ്പാടും ചർച്ചാവിഷയമാണ്.തികച്ചും സാധാരണക്കാരനെപ്പോലെ തോന്നിക്കുന്ന ഇവരിൽ ഒരാൾ ഒരു രാജ്യത്തിന്റെ ഭരണാധികാരിയും മറ്റൊരാൾ കിരീടാവകാശിയുമാണ്!!
ലോകത്തിലെ ഏറ്റവും വലിയ പത്തു സമ്പന്നരിൽ ഒരാളും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമും മകൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മഖ്തൂമുമാണ് സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് മാതൃകയാവുന്നത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള പാന്റ്‌സും
വെള്ള ഷർട്ടുമാണ് ദുബൈ ഭരണാധികാരിയുടെ വേഷം.നീല ജീൻസും വെള്ള ടീ ഷർട്ടുമാണ് രാജകുമാരൻ ധരിച്ചിരിക്കുന്നത്.ബ്രിട്ടീഷ് മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. രാജകുമാരൻ ഈ ഫോട്ടോയും വീഡിയോയും ട്വീറ്റ് ചെയ്തതോടെ സംഗതി വൈറലാവുകയും ചെയ്തു.
ദുബൈയിലെ നിരത്തുകളിലൂടെ സ്വയം കാറോടിച്ച് പോവുന്ന പ്രധാനമന്ത്രി അവിടുത്തെ ജനങ്ങൾക്ക് പുതുമയുള്ള കാഴ്ചയല്ല. ജനങ്ങളിലൊരാളായി അവരുടെ പ്രശ്‌നങ്ങളിൽ ഒപ്പം നിൽക്കുകയും ലാളിത്യം മുഖമുദ്രയാക്കി ജീവിക്കുകയും ചെയ്യുന്ന ദുബൈ ഭരണാധികാരി ലോകത്തിന് തന്നെ മാതൃകയാണ്. ജനങ്ങളെ പേടിക്കാതെ,പരിവാരങ്ങളുടെ അകമ്പടിയില്ലാതെ പൊതുജനമധ്യത്തിലൂടെ അവരിലൊരാളായി സഞ്ചരിക്കാൻ ധൈര്യമുള്ള എത്ര നേതാക്കന്മാരെ നമുക്കിന്ന് പരിചയമുണ്ട് എന്ന ചിന്തയ്‌ക്കൊപ്പമാണ് അദ്ദേഹത്തിന്റെ ആ മനസ്സ് നമ്മെ അതിശയിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here