വിവാദം ഗൂഢാലോചനയുടെ ഫലം; വി എസ്സിനെതിരെ ഒളിയമ്പുമായി എം.കെ.ദാമോദരൻ

സംസ്ഥാനത്തിന്റെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച സർക്കാർ നടപടി വിവാദമായത് വൻ ഗൂഢാലോചനയുടെ ഫലമായാണെന്ന് എം.കെ ദാമോദരൻ ആരോപിച്ചു. നൽകിയ സൂചനകളിൽ വി.എസ്സിനെതിരെ ഒളിയമ്പെയ്ത്താണ് എം കെ ദാമോദരൻ ആരോപണം ഉന്നയിച്ചത്. ജൂൺ 9-ന് തന്നെ നിയമിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്ത് വന്നതാണ്. എന്നാൽ അന്നൊന്നും ഇല്ലാത്ത വിവാദം പൊട്ടിപ്പുറപ്പെടുന്നത് പെട്ടെന്നൊരു ദിവസമാണ്.ഹിന്ദുവിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.എസ്.സുധിയ്ക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം പാർലർ കേസിൽ വി.എസ്.നല്കിയ ഹർജി തള്ളികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി വന്ന് ഏതാനും മണിക്കൂറുകൾക്കകം നിയമോപദേശകാനായുള്ള നിയമനത്തെ വിമർശിച്ച് ചില കേന്ദ്രങ്ങളിൽ നിന്നും സംഘടിതമായി പ്രചാരണങ്ങൾ സൃഷ്ടിക്കപ്പെടുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞ് ആരോപണം ഉന്നയിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും അത് ഊഹിക്കുന്നവരുടെ യുക്തിക്ക് വിടുന്നുവെന്നും അഡ്വ.ദാമോദരൻ കൂട്ടിച്ചേർത്തു.
അഡ്വ. എം.കെ.ദാമോദരനും മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദനും തമ്മിൽ അത്ര നല്ല രസത്തിലല്ല എന്നത് പരസ്യമാണ്. ആദ്യ വി.എസ്.സർക്കാരിന്റെ കാലത്ത്ഐ സ്ക്രീം പാർലർ കേസിൽ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന എം.കെ.ദാമോദരനും , ഡയറക്ടർ ജനറൽ ഓഫ് പ്രേസിക്യൂഷൻ ആയിരുന്ന കല്ലട സുകുമാരനും രണ്ടു അഭിപ്രായങ്ങൾ പറയുകയും പരസ്പരം ഏകീകരണം ഇല്ലാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്തു. അന്ന് സ്റ്റേറ്റിന്റെ നിലപാടുകളോട് യോചിപ്പില്ലാതെയാണ് എം.കെ.ദാമോദരൻ പ്രവർത്തിച്ചതെന്ന ആരോപണം വി എസ് ഉന്നയിച്ചു. പിന്നീട് തന്നെ വി എസ് അച്യുതാനന്ദൻ വ്യക്തിപരമായി ആക്രമിക്കുന്നതായി കാണിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിന് ദാമോദരനും കാത്തു നൽകിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഐസ് ക്രീം പാർലർ കേസിൽ അച്ചുതാനന്ദന്റെ ഹർജ്ജി തള്ളിയ ശേഷം നടന്ന വലിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്ന എം.കെ.ദാമോദരന്റെ ആരോപണം വി.എസ്സിനെ ലക്ഷ്യം വച്ച് തന്നെയാണ് എന്ന് അനുമാനിക്കാം .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here