Advertisement

ഒരു സംശയം; ഇങ്ങനെയായാൽ എല്ലാം ശരിയാകുമോ???

July 20, 2016
Google News 2 minutes Read

 

തിരുവനന്തപുരത്ത് ട്രാഫിക് പോലീസ് നടത്തുന്നത് പകൽകൊള്ളയെന്ന് ആരോപണം. ട്രാഫിക് നിയമങ്ങളുടെ മറവിൽ നിരപരാധികളെ ശിക്ഷിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ജാനി ബാഷ എന്ന വ്യക്തിയാണ് തനിക്കുണ്ടായ ദുരനുഭവം ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിലൂടെ തുറന്നുകാട്ടിയിരിക്കുന്നത്.അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവർത്തകയാണ് ഇക്കാര്യം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.Capture

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……

‪#‎മുഖ്യമന്ത്രി‬ പിണറായി വിജയന്റെ‪#‎അറിവിലേക്ക്‬//

ഒരു ‪#‎ജനകീയസർക്കാർ‬ കേരളം ഭരിക്കുമ്പോൾ
ട്രാഫിക് നിയമത്തിന്റെ മറവിൽ ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിന് താഴെ നടക്കുന്ന
തീവെട്ടി പകൽകൊള്ള…….

തിരുവനന്തപുരത്ത് ട്രാഫിക് നിയമത്തിന്റെ മറവിൽ നടക്കുന്ന അതിചൂഷണമാണ് ഫോട്ടോ തെളിവുകൾ സഹിതം ഞാനിവിടെ ഇടുന്നത്….

ഞാനിവിടെ ഈ മാസം 12 ന് എത്തി…. 13-ാം തീയതി ആയൂർവ്വേദ കോളേജിന് എതിർ വശത്തുള്ള ഖാദി ഭവനിൽ നിന്നും ഒരു തലയിണയും കിടക്കയും വീതം എനിക്കും എന്റെ കൂടെ താമസിക്കുന്ന മറ്റൊരു സാറിനും വാങ്ങാനായി ഞങ്ങൾ 3 പേർ രണ്ട് ടൂ വീലറിലായി ആ കടയുടെ മുന്നിലെത്തി… അവിടെ ” NO PARKING ” ബോർഡ് എവിടെയും കണ്ടിരുന്നില്ല… രണ്ട് വണ്ടികളും അടുത്തടുത്തായി നിറുത്തിയിട്ട് കടയിൽ കയറി സാധനങ്ങൾ വാങ്ങിച്ചു…..

തിരിച്ചു വരുമ്പോൾ എന്റെ വണ്ടിയുടെ ഇടത് കണ്ണാടിയിൽ ഒന്നാമത്തെ ചിത്രത്തിൽ കാണുന്ന ” YOU ARE B00KED ” എന്ന സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു… എന്നാൽ അതിനോടൊപ്പം നിറുത്തിയിരുന്ന എന്റെ കൂട്ടുകാരന്റെ വണ്ടിയിൽ അത്തരം സ്റ്റിക്കർ പതിച്ചിട്ടില്ല.15 ദിവസത്തിനകം ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അതിൽ നിർദ്ദേശമുണ്ടായിരുന്നു… ഞാൻ രണ്ട് വട്ടം എന്റെ ഓഫീസിനു തൊട്ടുള്ള സ്റ്റേഷനിൽ പോയി ഏത് വകയിലാണ് എന്നെ പിഴ അടക്കാൻ ബുക്ക് ചെയ്തിരിക്കുന്നതെറിയാൻ … കാരണം അതിൽ 2 കാരണങ്ങളാണ് കുറ്റമായി പറയുക… പക്ഷെ അതിൽ ഏതാണ് എന്റെ കുറ്റമെന്ന് ചോദിക്കുമ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാർക്ക് മറുപടി പറയാൻ കഴിയുന്നില്ല…. രണ്ടാമത്തെ ചിത്രവും ഒന്നാമത്തെ ചിത്രവും നന്നായി നോക്കിയാൽ മനസ്സിലാവും.പിഴയിൽ നിന്നും ഒഴിവാക്കണമെങ്കിൽ CI വരണമെന്ന് പറഞ്ഞു… രണ്ട് പ്രാവശ്യം പോയിട്ടും കാണാതെ ആയപ്പോൾ ഇന്നലെ ഞാൻ 100/- രൂ പിഴ അടച്ചു…. അതിന്റെ (TR 5 രശീതിന്റെ ) വിവരങ്ങൾ ചിത്രം ഒന്നിലുണ്ട്. അവരോട് അപ്പോൾ തന്നെ പറഞ്ഞു ഇതു ഞാൻ സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിക്കുമെന്ന്.. അപ്പോൾ അവർക്ക് തനി പൊലീസുകാരുടെ പുച്ഛഭാവമായിരുന്നു മുഖത്ത്…. ഇന്നലെ വീണ്ടും ആയൂർവ്വേദ കോളേജിനു മുന്നിലൂടെ കടന്നപ്പോഴാണ് ആരാണ് ട്രാഫികിന് വേണ്ടി ഈ നാറിയ പണി ചെയ്യുന്നതെന്ന് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടു…. അപ്പോൾ തന്നെ അയാൾ ചെയ്യുന്ന പ്രവൃത്തികൾ ഫോട്ടോയെടുത്തു… അതാണ് 3 ഉം 4 ഉം ഫോട്ടോകളിൽ കാണുന്നത്.

അന്ന് എന്റെ വണ്ടിയിൽ ഒട്ടിച്ചതും ചിത്രം 2ൽ കാണുന്ന ഒപ്പും ഒരേയാളുടെതെന്ന് മനസ്സിലായി…. അയാളോട് ഞാനും എന്റെ കൂട്ടുകാരനും ഇതു സംബന്ധിച്ച് ചോദിക്കാൻ തുടങ്ങിയപ്പോൾ അവിടെ കൂടിയ ആളുകൾക്ക് മുഴുവൻ ഇവരുടെ ദ്രോഹം പറയാനേ ഉണ്ടായിരുന്നുള്ളു… അതോടെ പോലീസ് അല്ലാത്ത TW(Traffic Warden ) ഓടി രക്ഷപ്പെട്ടു…. ചിത്രം 4ൽ കാണുന്ന 2 ബൈക്കുകൾ ഇതേ തട്ടിപ്പിന്റെ സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നു… അയാളോട് എന്തേ കാറിൽ സ്റ്റിക്കർ ഒട്ടിക്കാത്തതെന്ന് ചോദിച്ചപ്പോൾ അത് 10/- രൂപ തന്ന് പാർക്ക് ചെയ്യുകയാണെന്ന് പറഞ്ഞു…

കാർ പാർക്ക് ചെയ്യാൻ 10/- രൂപ ബൈക്ക് പാർക്ക് ചെയ്യാൻ പിഴയായി 100/- രൂപ ശ്രീപത്മനാഭന്റെ നാട്ടിലെ മായാജാലം…. രണ്ട് ബൈക്കിലും ആ സ്റ്റിക്കർ ഒട്ടിച്ചിരുന്നു.. അതിന്റെ ഉടമസ്ഥർ വരുന്നതുവരെ ഞങ്ങളവിടെ കാത്തു നിന്നു… വന്നയുടൻ അവർ ആ സ്റ്റിക്കർ വലിച്ചു കളഞ്ഞു… എന്നിട്ട് പറഞ്ഞു. ഇതു പോലെ നാലഞ്ച് തവണ ഒട്ടിച്ചിട്ടുണ്ടെന്ന്.. ഞങ്ങൾ അടയ്ക്കാൻ പോയിട്ടില്ലെന്ന്… നിരപരാധികളായ ആളുകൾ മറ്റു പ്രശ്നങ്ങൾ വരാതിരിക്കാൻ പിഴ എന്ന രീതിയിൽ ഈ ചതിയിൽ വീഴുന്നു….

സർക്കാറിന്റെ കാലിയായ ഖജനാവ് നിറയ്ക്കാൻ ഇതല്ലാതെ നിറയെ മാർഗ്ഗങ്ങളുണ്ട്… പാവങ്ങളെ പറ്റിച്ചുണ്ടാക്കുന്ന പണം ആ സർക്കാരിന് ദോഷമേ ഉണ്ടാക്കൂ…. എന്തായാലും തിരുവനന്തപുരത്തെ എന്റെ സഖാക്കൾ ഈ തട്ടിപ്പിനെതിരെ പ്രതികരിക്കും…. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു… 100/- രൂ നഷ്ടപ്പെട്ടതിലെ വിഷമമല്ല ,മറിച്ച് ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ താറടിച്ച് കാണിക്കുന്ന ഇത്തരം പ്രവൃത്തികളെ തുറന്ന് കാണിക്കുകയെന്നതാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ പേരിൽ നാളെ ഞാൻ ക്രൂശിക്കപ്പെട്ടാൽ സോഷ്യൽ മീഡിയയിലെ എന്റെ സുഹൃത്തുക്കൾ എന്നോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ നീതിക്കായി…..

13690595_10201706581063361_1375873697907788343_n 13754604_10201706580903357_6061214101004445233_n13654175_10201706581223365_8692979064625439447_n13707545_10201706581503372_2444658901591826246_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here