രണ്ടാളും കൂടി എങ്ങോട്ടാ!!!

 

ദേശീയ പുരസ്‌കാരം ലഭിച്ചതോടെ സുരാജ് വെഞ്ഞാറമ്മൂടിന് ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് കരുത്തുറ്റ അഭിനയമുഹൂർത്തങ്ങളിലേക്ക് അവസരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആക്ഷൻ ഹീറോ ബിജുവിലും കമ്മട്ടിപ്പാടത്തിലും കണ്ട ആ സീരിയസ് വേഷങ്ങളുടെ തുടർച്ചയാവുകയാണ് സുരാജും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ തമിഴ് ചിത്രം ‘പേരൻപ്’.

മമ്മൂട്ടി വളരെയധികം പ്രതീക്ഷ വയ്ക്കുന്ന ഈ തമിഴ്ചിത്രത്തിന്റെ സംവിധായകൻ ദേശീയപുരസ്‌കാരജേതാവ് റാം ആണ്. തങ്കമീൻകൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വ്യക്തിയാണ് റാം. കൊടൈക്കനാൽ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് പേരൻപ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top