വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വഞ്ചിച്ച യുവാവിന് തൃപ്തി ദേശായിയുടെ മർദ്ദനം

വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം. യുവാവിനെ ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി മർദ്ദിച്ചു. പൂനെയിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള ശികാർപൂർ ജില്ലയിലാണ് സംഭവം. ജനങ്ങൾ നോക്കി നിൽക്കെയാണ് തൃപ്തി ദേശായി യുവാവിനെ മർദ്ദിച്ചത്.

ഇയാളെ മർദ്ദിക്കുന്ന വീഡിയോ തൃപ്തി ദേശായി തന്നെ പുറത്തുവിട്ടു. തൃപ്തി ദേശായിയും സഹപ്രവർത്തകരും ുവാവിനെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് യുവാവിനെ പോലീസ് അറെസ്റ്റ് ചെയ്തു.

വിവാഹ വാഗ്ദാനം നൽകി ലോന്തെ എന്ന യുവാവ് മാർച്ച് 2014നും ഒക്ടോബർ 2015നും ഇടയിൽ യുവതിയുമായി ശാരീരികമായി ബന്ധപ്പെടുകയും ഗർഭിണിയായതിനെ തുടർന്ന് യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തതായി സ്‌റ്റേഷൻ ഡ്യൂട്ടി ഓഫീസർ പറഞ്ഞു.

ലോന്തെക്കെതിരെ നേരത്തെ യുവതി പൊലീസിനെ സമീപിച്ചിരുന്നുവെന്ന് തൃപ്തി ദേശായി ‘പിടിഐ’യോട് പ്രതികരിച്ചു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയതിനാൽ യുവതി പരാതി എഴുതി നൽകിയില്ല. എന്നാൽ വാക്ക് പാലിക്കാൻ യുവാവ് ഇതുവരെ തയ്യാറായില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

യുവതി പരാതിയുമായി തന്നെ സമീപിച്ചപ്പോൾ ലോന്തെയുടെ പിതാവിനോട് സംസാരിച്ചിരുന്നു. വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ അത് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല തൃപ്തി ദേശായി പറഞ്ഞു. യുവതിക്ക് കുറച്ച് പണം നൽകി പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു അവരുടെ മറുപടി. ഈ പ്രതികരണത്തിൽ അതൃപ്തരായ ഞങ്ങൾ ലോന്തെയെ പിടികൂടി ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു. പൊതുജനമധ്യത്തിൽ അയാളെ തല്ലിച്ചതച്ചുവെന്നും തൃപ്തി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top