പ്രഥമ ഹജ്ജ് സംഘം മദീനയിലെത്തി

ഈ വർഷത്തെ വിശുദ്ധ ഹജജു കർമ്മത്തിനുള്ള പ്രഥമ ഇന്ത്യൻ ഹജജ് സംഘം ഇന്ന് പുലർച്ചെ മദീനയിലെത്തി. ഡെൽഹിയിൽനിന്നുള്ള 340 പേരടങ്ങിയ സംഘമാണ് മദീനയിലെത്തിയത്. മദീന വിമാനത്താവളത്തിലെത്തിയ സംഘത്തെ കേന്ദ്ര വിദേശകാരൃ സഹമന്ത്രി വി.കെ. സിംഗ്, ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ്, ഹജ്ജ് കോൺസുൽ ഷാഹിദ് ആലം എന്നിവർ ചേർന്ന് സ്വീകരിച്ചു.
എയർ ഇന്ത്യ വിമാനത്തിലെത്തിയ ഇന്ത്യൻ ഹജ്ജ് സംഘത്തിൽ 340 തീർത്ഥാടകരാ യിരുന്നു ഉണ്ടായിരുന്നത്. ദസ്ഫീഹ് മാലയും ഈത്തപ്പഴവും നൽകിയാണ് മദീനയിൽ സംഘത്തെ സ്വീകരിച്ചത്. ഏഴ് വിമാനങ്ങളിലായാണ് ഇന്ന് ഇന്ത്യയിലെ വിവിധ എംബാർക്കുമെന്റുകളിൽനിന്ന് മദീനയിൽ ഹാജിമാർ എത്തുന്നത്. എയർ ഇന്ത്യ, സൗദി, നാസ് എയർ എന്നീ വിമാനങ്ങളിലാണ് സംഘം എത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here