ഇതിലെവിടെയാണ് രാജ്യവിരുദ്ധത; വിദ്യാർഥികൾ ചോദിക്കുന്നു

 

രാജ്യവിരുദ്ധഉള്ളടക്കമുണ്ടെന്ന് ആരോപിച്ച് പോണ്ടിച്ചേരി സർവ്വകലാശാല വിദ്യാർഥി യൂണിയൻ മാഗസിന് വിലക്ക്. ‘വൈഡർ സ്റ്റാൻഡ്’ എന്ന മാഗസിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വൈസ് ചാൻസലറോട് വിശദീകരണം തേടി.

ടിയർ ഗ്യാസ് ഷെല്ലുകളിൽ പൂക്കൾ വിരിയിച്ച പലസ്തീനിലെ സ്ത്രീയുടെ ചിത്രമാണ് മാഗസിന്റെ കവർചിത്രം. ഇതിനൊപ്പം കാവിവൽക്കരിക്കപ്പെട്ട കാമ്പസ്സുകൾ എന്ന ലേഖനം,കാമ്പസ്സുകളിൽ ആത്മഹത്യ ചെയ്ത രോഹിത് വെർമുല ഉൾപ്പടെയുള്ള വിദ്യാർഥികളുടെ ചിത്രങ്ങൾ എന്നിവയും കൂടി നീക്കം ചെയ്താൽ പ്രസിദ്ധീകരണത്തിന് അനുമതി നല്കാമെന്നാണ് അധികൃതർ പറയുന്നത്. മാഗസിനിൽ കേന്ദ്രസർക്കാരിനും രാജ്യത്തിനും എതിരെ എന്തൊക്കെ പരാമർശങ്ങളുണ്ടെന്ന് വിവരം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം വൈസ് ചാൻസലർ അനീസാ ബഷീർ ഖാനോട് വിശദീകരണം തേടിയിരുന്നു.

തുടർന്നാണ് മാഗസിൻ പ്രസിദ്ധീകരിക്കേണ്ടെന്ന് സർവ്വകലാശാല നിർദേശം നല്കിയത്.ഇതിൽ പ്രതിഷേധിച്ച് ഒത്തുകൂടിയ വിദ്യാർഥികൾക്കിടയിലേക്ക് ഒരുകൂട്ടം വിദ്യാർഥികൾ ബൈക്ക് ഓടിച്ചുകയറ്റിയത് സംഘർഷത്തിനിടയാക്കി.പരിക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
. ആക്രമണത്തിന് പിന്നിൽ എബിവിപി ആണെന്ന് സ്റ്റുഡൻസ് കൗൺസിൽ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top