അതിരമ്പുഴ കൊലപാതകം; രഹസ്യങ്ങൾ ചുരുളഴിഞ്ഞത് ഇങ്ങനെ

അയൽവാസിയുമായുള്ള പ്രണയം,ഒളിച്ചോട്ടം,പിന്നെ മരണം. അതിരമ്പുഴ സ്വദേശിനി അശ്വതിക്കായി വിധി ഒരുക്കിവച്ച ക്രൂരത ഇങ്ങനെയായിരുന്നു.മൂന്നുവർഷം മുമ്പ് ഈരാറ്റുപേട്ട മാമ്മൂട്ടിൽ ഖാദർ യൂസഫ് എന്ന ബഷീർ അതിരമ്പുഴയിൽ വീടുവാങ്ങി താമസത്തിനെത്തുന്നതോടെയാണ് ദുരന്തത്തിൽ കലാശിച്ച ഒരു പ്രണയകഥയ്ക്ക് തുടക്കമായത്.
ഇതിനിടെ പല തവണ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അശ്വതി വഴങ്ങിയില്ല.
ബഷീറിന്റെ വീടിന് എതിർവശത്തെ വീട്ടിലായിരുന്നു ഇരുപതുവയസ്സുകാരി അശ്വതിയും പിതാവും താമസിച്ചിരുന്നത്. അധികം വൈകാതെ ബഷീറും അശ്വതിയും തമ്മിൽ അടുപ്പത്തിലായി. ബഷീറിന്റെ ഭാര്യ ഈ സമയത്തെല്ലാം വിദേശത്തായിരുന്നു.ഗർഭിണിയായതോടെ ആറു മാസം മുമ്പ് അശ്വതിയെ ബഷീർ കോഴഞ്ചേരിയിലെ ബന്ധുവീട്ടിൽ കൊണ്ടാക്കി.അവിടെത്തന്നെയുള്ള തുണിക്കടയിൽ ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. അവിടെ നിന്നു പോയ അശ്വതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നല്കിയിരുന്നു.
കോഴഞ്ചേരിയിൽ നിന്ന് പോന്ന അശ്വതിയെ ഭോപ്പാലിലുള്ള ബന്ധുവീട്ടിലും എറണാകുളത്ത് ഹോസ്റ്റലിലും മറ്റുമായി ബഷീർ താമസിപ്പിക്കുകയായിരുന്നു.ഇതിനിടെ പല തവണ ഗർഭം അലസിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അശ്വതി വഴങ്ങിയില്ല.തുടർന്നാണ് അതിരമ്പുഴയിലെ തന്റെ വീട്ടിൽത്തന്നെ അശ്വതിയെ ഇയാൾ താമസിപ്പിച്ചത്.
ഭാര്യ വിദേശത്തു നിന്നെത്തുന്നെന്ന് അറിഞ്ഞതോടെ അങ്കലാപ്പിലായ ബഷീർ അശ്വതിയെ കൊലപ്പെടുത്തുകയായിരുന്നു.ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ അടിയേറ്റ് അശ്വതി മരിക്കുകയായിരുന്നു. മരണം ഉറപ്പിക്കാൻ കഴുത്തിൽ കൈലിമുണ്ട് കൊണ്ട് വരിഞ്ഞുമുറുക്കുകയും ചെയ്തു.തുടർന്ന് മൃതദേഹം വലിയൊരു പോളിത്തീൻ കവറിലാക്കി കാറിൽ സൂക്ഷിച്ചു. പിറ്റേ ദിവസമാണ് അതിരമ്പുഴയിലെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ചത്.
മൃതദേഹം പൊതിഞ്ഞിരുന്ന പോളിത്തീൻ കവറാണ് പ്രതിയലേക്കും അതുവഴി ഇരയിലേക്കുമെത്താൻ പോലീസിന് തുണയായത്. ബഷീർ ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് വീട്ടിലേക്ക് കൊറിയറായി അയച്ച വീട്ടുപകരണങ്ങളുടെ കവർ ആയിരുന്നു ഇത്.
ഗർഭിണിയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കണ്ടെത്തിയ പോലീസിന് കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്താനായിരുന്നില്ല. മൃതദേഹം പൊതിഞ്ഞിരുന്ന പോളിത്തീൻ കവറാണ് പ്രതിയലേക്കും അതുവഴി ഇരയിലേക്കുമെത്താൻ പോലീസിന് തുണയായത്. ബഷീർ ഗൾഫിൽ ജോലി ചെയ്തിരുന്ന കാലത്ത് വീട്ടിലേക്ക് കൊറിയറായി അയച്ച വീട്ടുപകരണങ്ങളുടെ കവർ ആയിരുന്നു ഇത്. കൊറിയർ സർവ്വീസുകാർ ഇതിൽ രേഖപ്പെടുത്തിയിരുന്ന നമ്പർ വച്ചാണ് തുടർ അന്വേഷണം നടത്തി പ്രതി ബഷീർ ആണെന്ന് പോലീസ് കണ്ടെത്തിയത്.
കോട്ടയം ശാസ്ത്രി റോഡിൽ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരനാണ് ബഷീർ.ഒരു ദിവസം മുഴുവൻ പ്രതിയെ നിരീക്ഷിച്ച പോലീസ് ജോലി കഴിഞ്ഞു മടങ്ങിയ ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പോളിത്തീൻ കവർ സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ ഇയാൾ കീഴടങ്ങുകയായിരുന്നു.പ്രതിയിൽ നിന്ന് ഇര ആരെന്ന കണ്ടെത്തലിലേക്ക് പോലീസിനെ നയിച്ച അപൂർവ്വം കേസുകളിൽ ഒന്നെന്ന പ്രത്യേകത അതിരമ്പുഴ കൊലപാതകത്തിനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here