ആ ഉത്തരത്തിലേക്ക് ഇനി 265 ദിവസം!!

 

ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ ഒരു വർഷത്തിലേറെയായി കാത്തിരിക്കുന്നു ആ ചോദ്യവും മനസ്സിൽ സൂക്ഷിച്ച്. രാജമൗലിയോട് പലവട്ടം ചോദിച്ചു,വിഭാസ് എന്തെങ്കിലും ക്ലൂ തരുമോയെന്ന് ചെവിവട്ടം പിടിച്ചു നോക്കി,വേറെ പലരുടെയും വാക്കുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു.എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിന് എന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങൾ സങ്കല്പിച്ചുകൂട്ടിയത് മാത്രം മിച്ചം. എന്തായാലും ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം എന്തെന്ന് അറിയാനുള്ള ദിവസം ഏതാണെന്ന് ബാഹുബലി പ്രവർത്തകർ പറഞ്ഞല്ലോ എന്ന ആശ്വാസത്തിൽ ഇനി ദിവസങ്ങൾ തള്ളിനീക്കാം.

13895461_1103317319760468_6153903423372493763_n2017 ഏപ്രിൽ 28 ആണ് ആ ദിവസം. ബാഹുബലി രണ്ടാം ഭാഗം റിലീസാവുന്നത് അന്നാണ്.ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങൾക്കും ഇതോടെ അവസാനമായി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തി എസ്എസ് രാജമൗലി അവസാനിപ്പിച്ച ബാഹുബലി ദ ബിഗിനിംഗ് എങ്ങനെ കൺക്ലൂഷനിലെത്തുമെന്ന് അറിയാൻ ഇനിയുള്ളത് 265 ദിവസങ്ങൾ കൂടി മാത്രം!!

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top