ബാഹുബലി 3 വരുന്നു

bahubali 3 coming soon

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബാഹുബലി 3 വരുന്നുവെന്ന് റിപ്പോർട്ട്. ആനന്ദ് നീലകണ്ഠൻ എഴുതിയ ‘ ദ റൈസ് ഓഫ് ശിവകാമി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രാജമാതാ ശിവകാമി ദേവിയുടെ ജീവിത യാത്രയാകും ചിത്രം പറയുന്നത്. രമ്യ കൃഷ്ണനാണ് ചിത്രത്തിൽ ശിവകാമിയായി എത്തിയത്.

രാജമൗലി തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കുന്നത്. എന്നാൽ തിയേറ്റർ റിലീസിനായല്ല ചിത്രത്തിന്റെ മൂന്നാംഭാഗം ഒരുങ്ങുന്നത്. ഓൺലൈൻ വെബ് സ്ട്രീമിങ് സർവീസിനു വേണ്ടിയാണ് ചിത്രം ഒരുങ്ങുന്നത്.

അമേരന്ദ്ര ബാഹുബലിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥപറഞ്ഞ ബാഹുബലിയിലെ പ്രധാന കഥാപാത്രമായിരുന്നു ശിവകാമി. ശിവകാമിയുടെ കഥ പക്ഷെ ബാഹുബലിയിൽ പറഞ്ഞിരുന്നില്ല. അതിനാൽ ശിവകാമിയുടെ കഥയാണ് ബാഹുബലി മൂന്നിന് കഥയാകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top