തെലുങ്ക് പ്രേമം സെപ്റ്റംബറിൽ തിയേറ്ററുകളിലേക്ക്

മലയാളത്തിലും തമിഴിലുമായി വൻ വിജയം സ്വന്തമാക്കിയ നിവിൻ പോളി ചിത്രം പ്രേമത്തിന്റെ തെലുങ്ക് പതിപ്പ്‌  സെപ്റ്റംബറിൽ യേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റ് ജോലികളും പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. മ്യൂസിക് റിലീസ് ആഗസ്ത് 24 ന് ഉണ്ടാകുമെന്ന് നിർമ്മാതാവ് സൂര്യദേവര നാഗവംശി പറഞ്ഞു.

majnu തെലുങ്കിൽ ചിത്രത്തിന് മജ്‌നു എന്നാണ് പേരിട്ടിരിക്കുന്നത്. വിക്രം എന്നാണ് മലയാളത്തിൽ നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മജ്‌നുവിലെ പേര്. നാഗചൈതന്യയാണ് വിക്രമായി എത്തുന്നത്.

premam-teluguസായ് പല്ലവിയുടെ മലർ തെലുങ്കിൽ സിതാരയാണ്. ശ്രൂതിഹാസനാണ് സിതാരയായി എത്തുന്നത്. അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും അതേ വേഷങ്ങളിൽതന്നെ എത്തും. തിരക്കഥ, സംവിധാനം ചാന്തുമൊണ്ടേതി നിർവ്വഹിച്ചി
രിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top