എടിഎം കവര്‍ച്ച. റുമാനിയക്കാരനായ പ്രതിയെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും

തിരുവനന്തപുരത്ത്  എടിഎം കവര്‍ച്ച നടത്തിയ റുമാനിയക്കാരനായ പ്രതിയെ ഇന്ന് തുടരന്വേഷണത്തിനായി കേരളത്തില്‍ കൊണ്ടുവരും. ഉച്ചയോട് കൂടിയാണ് അന്വേഷണ സംഘം പ്രതിയുമായി എത്തുക. കഴിഞ്ഞ ദിവസം മുബൈയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പല നിര്‍ണ്ണായക വിവരങ്ങളും പ്രതിയില്‍ നിന്ന് ലഭിച്ചെന്നാണ് സൂചന. ഇയാളില്‍ നിന്ന് ഒരു ലാപ് ടോപ്പും രണ്ട് ലക്ഷം രൂപയും കണ്ടെത്തി. കവര്‍ച്ചാ സംഘത്തിന് പ്രാദേശിക സഹായങ്ങള്‍ നല്‍കിയതിനോടൊപ്പം സിം എടുത്തുകൊടുത്ത ആളെയും കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മുബൈ പോലീസും സൈബര്‍ വിങും അന്വേഷണത്തില്‍ കേരള പോലീസുമായി സഹകരിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top