അവയവദാന സന്ദേശവുമായി ഒരു സൈക്ലോത്തോൺ

 

അവയവദാനം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റർ മെഡിസിറ്റിയുടെ ഗിഫ്റ്റ് ഓഫ് ലൈഫ സൈക്ലാത്തോൺ. കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടൻ കുഞ്ചാക്കോ ബോബനും ആസ്റ്റർ മെഡിസിറ്റി സിഇഒ ഡോ ഹരീഷ് പിള്ളയും ചേർന്ന് സൈക്ലാത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തു.

ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച സൈക്ലാത്തോൺ സൗത്ത് ഓവർബ്രിഡ്ജ് വഴി എംജി റോഡിലൂടെ മറൈൻ ഡ്രൈവിലെത്തി പത്ത് കിലോമീറ്റർ സഞ്ചരിച്ച് വീണ്ടും ലസ്‌റ്റേഡിയത്തിലെത്തി സമാപിച്ചു. സ്‌കൂൾ കുട്ടികളടക്കം വിവിധ മേഖലകളിൽ നിന്നായി 150 പേർ ഗിഫ്റ്റ് ഓഫ് ലൈഫ് സൈക്ലാത്തോണിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top