ആ വാർത്ത കണ്ട് വിളിക്കല്ലേ,എട്ടിന്റെ പണി ബില്ലിനൊപ്പം കിട്ടും!!

ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ വരിക്കാർക്കായി ഞായറാഴ്ചകളിൽ സൗജന്യ സേവനം എന്ന ഓഫർ മുന്നോട്ട് വച്ചത് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏത് മൊബൈൽ,ലാൻഡ് ലൈൻ നെറ്റ് വർക്കുകളിലേക്കും പരിധികളില്ലാത്ത വിളിയാണ് ഉപഭോക്താക്കൾക്കായി ഞായറാഴ്ചകളിൽ ബിഎസ്എൻഎൽ സമ്മാനിക്കുന്നത്.ഇന്ന് മുതൽ ഇത് സംബന്ധിച്ച വിഞ്ജാപനം നിലവിൽ വന്നെങ്കിലും ഉപഭോക്താക്കൾക്ക് ഓഫറിന്റെ ഗുണം ലഭിക്കാൻ അടുത്ത ഞായർ വരെ കാത്തിരുന്നേ മതിയാവൂ.
എന്നാൽ,ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധം വാർത്ത നല്കിയിരിക്കുകയാണ് മനോരമ. ദിനപ്പത്രത്തിലും ഓൺലൈൻ സൈറ്റിലും മനോരമ നല്കിയിരിക്കുന്ന വാർത്ത ഇന്ന് മുതൽ ഈ സേവനം നിലവിലുണ്ടെന്നാണ്. വാർത്ത കണ്ട് അന്തവംു കുന്തവുമില്ലാതെ ലോക്കൽ,എസ്റ്റിഡി കോളഉകൾ വിളിക്കുന്ന ഉപഭോക്താവ് അടുത്ത ടെലിഫോൺ ബിൽ വരുമ്പോൾ വെട്ടിലാവുമെന്നുറപ്പ്.22 ലക്ഷം വരിക്കാരിലേക്കും ഒരു കോടിയിലേറെ വായനക്കാരിലേക്കുമാണ് ഈ തെറ്റായ വാർത്ത എത്തിയിരിക്കുന്നതെന്നോർക്കണം!!
വിളിച്ചോ,ഞായറാഴ്ച പൂർണ സൗജന്യമെന്ന തലക്കെട്ട് വിശ്വസിച്ച് വിളിക്കാൻ നില്ക്കല്ലേ,ബിഎസ്എൻഎൽ കാശുംകൊണ്ട് പോകും!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here