”സിപിഎമ്മിനോട് ഇത്ര പേടിയെന്തിന്?”

 

നാദാപുരത്തെ അസ്ലമിന്റെ കൊലപാതകത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർ സിപിഎമ്മിനെതിരെ മൗനം പാലിക്കുന്നതെന്തിനെന്ന് ലീഗ് അണികൾക്കിടയിൽ വിമർശനം. തങ്ങളുടെ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പേരിൽ സിപിഎമ്മിനെതിരെ ശക്തമായ പ്രസ്താവന നടത്താനോ കൊലപാതകത്തെ അപലപിക്കാനോ എന്തുകൊണ്ട് ലീഗ് നേതൃത്വം തയ്യാറാവുന്നില്ല എന്നാണ് പ്രവാസികളുൾപ്പടെയുള്ള അണികളുടെ ചോദ്യം. വാട്‌സ് ആപ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ച ചർച്ച ചൂടുപിടിക്കുകയാണ്. പിണറായി വിജയൻ സർക്കാരിനോടുള്ള വിധേയത്വം വെടിഞ്ഞ് വിഷയത്തിൽ ആർജവം കാട്ടാൻ നേതൃത്വം തയ്യാറാവണമെന്നും ഇവർ ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top