സ്വന്തം വീടിന്റെ ഇന്റീരിയർ ഡിസൈനറാകാം ഓട്ടോ ഡെസ്‌ക് ഹോം സ്റ്റൈലർ വഴി

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്‌നമാണ്. വീടിനുൾ വശം മോഡി പിടിപ്പിക്കുക എന്നത് ഒരു മോഹവും. പേപ്പറിൽ വെട്ടിയും തിരുത്തിയും സ്വന്തം വീടിന്റെ ഇന്റീരിയർ ഡിസൈനറാകാത്തവർ ചുരുക്കമാണ്. എന്നാൽ ഇപ്പോൾ അതിനൊരു ആപ്ലിക്കേഷൻ റെഡി, ഓട്ടോ ഡെസ്‌ക് ഹോം സ്റ്റൈലർ.

ഇന്റീരിയർ ചെയ്യാനാഗ്രഹിക്കുന്ന മുറിയുടെ ചിത്രമെടുക്കുക. പിന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതെല്ലാം ഇതിൽ എത്തിക്കുക. ചുവരുകൾക്ക് ഇഷ്ടമുള്ള നിറങ്ങൾ നൽകാൻ പെയിന്റിങ്, ഇഷ്ടമുള്ള ഫർണിച്ചറുകൾ, ഫഌവർ പോട്ട്,…

അങ്ങനെ ഓരോ വസ്തുക്കളും തെരഞ്ഞെടുക്കാനുള്ള അവസരം. തെരഞ്ഞെടുത്ത വസ്തുക്കളുടെ വലിപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള സാധ്യത. പ്രത്യേകതകളേറെയാണ് ഈ ആപ്ലിക്കേഷന്.

ഇഷ്ടപ്പെട്ട ഇന്റീരിയർ ഡിസൈൻ തയ്യാറാക്കി കഴിഞ്ഞാൽ സ്‌ക്രീൻ ഷോട്ട് എടുത്ത് കരാറുകാരന് കൈമാറാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top