തച്ചങ്കരിയെ ഗതാഗത കമ്മീഷ്ണർ സ്ഥാനത്തുനിന്ന് മാറ്റി

thachankary-training

ടോമിൻ ജെ തച്ചങ്കരിയെ ഗതാഗത കമ്മീഷൻ സ്ഥാനത്തുനിന്ന് മാറ്റി. അൽപ്പം മുമ്പ് അവസാനിച്ച മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തിന്റെ പാർട്ടി എൻ സി പി യും തച്ചങ്കരിക്കെതിരെ കടുത്ത നിലപാടെടുത്തതിനെ തുടർന്നാണ് മന്ത്രിസഭാ തീരുമാനം. ഇടതു മന്ത്രിസഭ അധികാരത്തിലെത്തിയതിനു ശേഷമാണ് തച്ചങ്കരിയെ ഗതാഗത കമ്മീഷ്ണറായി അവരോധിച്ചത്.

എന്നാൽ ഗതാഗത മന്ത്രിയോട് ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുന്നു എന്നു തുടങ്ങി നിരവധി വിവാദങ്ങൾ തച്ചങ്കരിയെ ചുറ്റിപ്പറ്റി തുടർന്നിരുന്നു. ഒടുവിൽ തന്റെ പിറന്നാൾ ആഘോഷിക്കാൻ സർകുലർ ഇറക്കിയത് ഏറെ ചർച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top