ആലിബാബ വരുന്നു; ഫ്ലിപ്പ്കാർട്ടിന് ചുവടിളകുമോ ?

പേറ്റിമ്മുമായി സഹകരിച്ചായിരിക്കും പ്രവർത്തനം

ചൈനീസ് ഇ കൊമേഴ്സ് ഭീമന്മാരായ ആലിബാബ ഭാരതത്തിൽ വൻ വരവിനൊരുങ്ങുന്നു. വൈകാതെ ഭാരതത്തിൽ പ്രവർത്തനം തുടങ്ങുമെന്ന് ആലിബാബ പ്രസിഡന്റും ഡയറക്ടറുമായ മൈക്കൽ ഇവാൻസ് ഇക്കഴിഞ്ഞ മാർച്ചിൽ വെളിപ്പെടുത്തിയിരുന്നു. അതിപ്പോൾ തീരുമാനമായി നടപ്പിലാക്കുന്നു.

നിലവിൽ ഓഹരി പങ്കാളിത്തമുള്ള പേറ്റിമ്മുമായി സഹകരിച്ചായിരിക്കും പ്രവർത്തനം നടത്താൻ ആലിബാബ ആലോചിക്കുന്നത്. ഇതിനു പുറമെ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഷോപ് ക്ലൂസ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലിബാബ ആലോചിക്കുന്നുണ്ട്.

ചൈനയിൽ ആമസോണിനെ പിന്നിലാക്കിയതുപോലെ ഭാരതത്തിലെ ഇ-കൊമേഴ്സ് മേഖലയിലും മുൻനിരയിലെത്തുകയാണ് ആലിബാബയുടെ ലക്ഷ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top