ഓണത്തിന് 22540 മെട്രിക് ടൺ അരി വേണം; കേന്ദ്രത്തോട് കേരളം
എഫ്.സി.ഐ. ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന് നന്ദി അറിയിച്ചു
സംസ്ഥാനത്ത് ഓണത്തിന് അധിക അരിവിഹിതം ലഭ്യമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര ഭക്ഷ്യ മന്ത്രിയെ നേരിട്ടറിയിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്തു ശനിയാഴ്ച ചേർന്ന എഫ് സി ഐ യുടെ കൺസറേറ്റിവ് കമ്മിറ്റിയുടേതാണ് തീരുമാനം.
22540 മെട്രിക് ടൺ അരി ലഭിച്ചിരുന്നത് കഴിഞ്ഞ ഏപ്രിൽ മുതൽ നിർത്തലാക്കിയിരുന്നു
നിലവിൽ സംസ്ഥാനത്തിന് 83477 മെട്രിക് ടൺ അരിയാണ് മാസം തോറും ലഭിച്ചിരുന്നത്. ഇതു കൂടാതെ അധികമായി 22540 മെട്രിക് ടൺ അരി ലഭിച്ചിരുന്നത് കഴിഞ്ഞ ഏപ്രിൽ മുതൽ നിർത്തലാക്കിയിരുന്നു. അതിനാൽ ഓണത്തിന് 22540 മെട്രിക് ടൺ അരി അധികം നൽകണമെന്നും ആവശ്യപ്പെടും
ചരിത്രത്തിൽ ആദ്യമായി എഫ്.സി.ഐ. ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കിയ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന് യോഗം നന്ദി അറിയിച്ചു. 50 വർഷത്തിനിടയിൽ ജീവനക്കാർക്ക് ആദ്യമായി ആണ് പെൻഷൻ, ആരോഗ്യ പരിരക്ഷ പദ്ധതി, ആശ്രിത നിയമനം എന്നിവ നടപ്പിലാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here