ഇറാഖില്‍ 36 ഐ എസ് ഭീകരരെ തൂക്കിലേറ്റി

ഇറാഖിലെ സ്പീഷര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പിടികൂടിയ 36ഐഎസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. 2014ലാണ് സ്പീഷര്‍ കൂട്ടക്കൊല നടന്നത്. അന്ന് 1700പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തിക്രിതിലെ യുഎസ് സൈനിക ക്യാമ്പില്‍ നിന്ന് തടവിലാക്കിയ ഈ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഐഎസ്സിനെതിരെ പോരാടിയ ഷിയാ വിഭാഗത്തില്‍ നിന്നുള്ള കേഡറ്റുകളാണ് മരിച്ചത്.

കൂട്ടക്കൊലയെ തുടര്‍ന്ന് പിടിയിലായ ഭീകരര്‍ക്ക് ഫിബ്രവരിയിലാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരായ ഹര്‍ജി പ്രസിഡന്റ് തള്ളിയതോടെയാണ് ഇവരെ നസിറിയയിലെ ജയിലില്‍ തൂക്കിലേറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top