നിര്‍ഭയാ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഡല്‍ഹിയിലെ കൂട്ട ബലാല്‍സംഗകേസിലെ പ്രതി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോടതി ശിക്ഷിച്ച വിനയ് ശര്‍മ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തീഹാര്‍ ജയിലിലായിരുന്നു സംഭവം. ഗുരുതരവസ്ഥയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കേസിലെ മൂന്നാം പ്രതിയാണ് ഇയാള്‍. നേരത്തെ കേസില്‍ മുഖ്യപ്രതി രാംസിങും ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.  ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പ്രത്യേക സെല്ലിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top