മലയാളികളുടെ തിരോധാനം.എഫ് ഐ ആര്‍ സമര്‍പ്പിച്ചു

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 25ഓളം പേരെ  കാണാതായ കേസുകളില്‍ എന്‍.ഐ.എ,എഫ്. ഐ.ആര്‍ സമര്‍പ്പിച്ചു. എറണാകുളം പ്രത്യേക കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കാസര്‍കോട് ചന്ദേര, പാലക്കാട് ടൗണ്‍ സൗത്ത്  പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എന്‍.ഐ.എ ഏറ്റെടുത്തിരിക്കുന്നത്. കാസര്‍കോട്ടെ കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി റാഷിദ് അബ്ദുല്ലയാണ് ഒന്നാം പ്രതി. അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദാണ് രണ്ടാം പ്രതി. 19 പ്രതികളാണ് ഈ കേസില്‍ ആകെ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top