അസ്ലം വധം: ഉദ്യേഗസ്ഥനെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനുള്ള സി പി എം ഗൂഡാലോചന: രമേശ് ചെന്നിത്തല

Ramesh-Chennithala

നാദാപുരത്തെ മുസ്‌ളിം ലീഗ് പ്രവര്‍ത്തകനായ അസ്ലമിന്റെ കൊലപാതകക്കേസ് അട്ടിമറിക്കാനുള്ള സി പിഎം ഗൂഡാലോചനയുടെ ഭാഗമായാണ് അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കേസിന്റെ അന്വേഷണം സി പിഎം നേതൃത്വത്തിലേക്ക് എത്തുമെന്ന് ഭയന്നപ്പോഴാണ് അന്വേഷണ ഉദ്യഗസ്ഥനെ മാറ്റി പാര്‍ട്ടിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഉദ്യേഗസ്ഥനെ വച്ച് അന്വഷണം അട്ടിമറിക്കാന്‍ ഇടതു സര്ക്കാര്‍ ശ്രമിക്കുന്നത്.

പാര്‍ട്ടി നല്‍കിയ പ്രതികളുടെ പട്ടിക അന്വേഷണ ഉദ്യേഗസ്ഥന്‍ സ്വീകരിക്കാത്തത് കൊണ്ടാണോ ഉദ്യേഗസ്ഥനെ സ്ഥലം മാറ്റിയത്. ഇതുവരെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞട്ടില്ല. അസ്‌ളം വധം ആസൂത്രണം ചെയ്ത സി പിഎം നേതാക്കളുടെ കൈകളില്‍ വിലങ്ങ് വീഴുമെന്നു കണ്ടപ്പോഴാണ് ധൃതി പിടിച്ച് അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയത്.

പ്രതികളിലൊരാളെ ഒളിവില്‍ താമസിപ്പിച്ച കാസര്‍ കോഡ് സ്വദേശിയായ ബ്രാഞ്ച് സെക്രട്ടറി  അനില്‍കുമാറിനെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കിയതും കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൃത്യമായി അന്വേഷണം നടത്തുകയും, മുകള്‍ തട്ടിലുള്ള ഗൂഡാലോചനക്കാരയെടക്കം പിടിക്കുകയും ചെയ്തത് കൊണ്ടാണ് യു ഡി എഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുറവുണ്ടായത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. സി പി എം ഇടപടെലുകള്‍ മൂലം ഇവയൊന്നും സത്യസന്ധവും നീതിപൂര്‍വ്വകവുമായി അന്വേഷിക്കാന്‍ പൊലീസിന് കഴിയുന്നില്ല. രമേശ് ചെന്നിത്തല ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top