ഇനി പുതിയ സ്വാശ്രയ കോളേജുകളും, കോഴ്കസുകളും അനുവദിക്കില്ല-സര്‍ക്കാര്‍

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ സ്വാശ്രയ കോളജുകളും സ്വാശ്രയ കോഴ്സുകളും തുടങ്ങുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എയ്ഡഡ് കോളജുകളിലെ സ്വാശ്രയ കോഴ്സുകള്‍ക്കാണ് വിലക്ക്. പുതിയവ ഇനി അനുവദിക്കുകയും ഇല്ല. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പുതിയ തസ്തിക സൃഷ്ടിക്കാതെ ഇപ്പോഴുള്ള അധ്യാപകരെയും ഭൗതികസൗകര്യവും ഉപയോഗിച്ച് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ സാധിക്കുമെങ്കില്‍ അത്തരം കോഴ്സുകള്‍ അനുവദിയ്ക്കും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റേതാണ് ഉത്തരവ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News