ഇന്ത്യയിലെത്തുന്ന വിദേശ വനിതകള്‍ മിനി സ്കേര്‍ട്ട് ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിദേശി വനിതകള്‍ മിനിസ്കര്‍ട്ട് ധരിക്കരുതെന്ന് കേന്ദ്ര ടൂറിസം, സാംസ്കാരിക സഹമന്ത്രി മഹേഷ് വര്‍മ്മ.
ഈ പ്രസ്താവനയോടുകൂടി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ വിദേശികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളിലാണ് ഈ നിര്‍ദേശമുള്ളത്.
ചെറു പട്ടണങ്ങളില്‍ രാത്രി ഒറ്റയ്ക്ക് ചുറ്റിത്തിരിയരുത്, ടാക്സിയുടെ നമ്പറും മറ്റും സുഹൃത്തിന് അയക്കണം, ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നും നിര്‍ദേശങ്ങളുണ്ട്. ഇവ വിമാനത്താവളത്തില്‍ നിന്ന് തന്നെ വിദേശ ടൂറിസ്റ്റുകള്‍ക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top