ജിഎസ്ടി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

ചരക്കു സേവന നികുതി ബിൽ (ജിഎസ്ടി) അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ജിഎസ്ടി കമ്പനി രൂപീകരിക്കുന്നതിനുള്ള ചെലവുകളെ കുറിച്ച് സംസ്ഥാനത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ചെലവ് വീതം വെക്കതെ പൂർണ്ണമായും കേന്ദ്ര സർക്കാർ വഹിക്കണം. പരമാവധി പിരിക്കാവുന്ന നികുതിയുടെ കാര്യത്തിൽ ധാരണയായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പാക്കാനുള്ള സംസ്ഥാന മന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News