നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി

നടി ശാന്തി കൃഷ്ണ വീണ്ടും വിവാഹ മോചിതയായി. കൊല്ലം സ്വദേശിയും അമേരിക്കൻ വ്യവസായിയുമായ നിലവിലെ ഭർത്താവ് ബജോർ സദാശിവനുമായുള്ള വിവാഹ ബന്ധമാണ് വേർപിരിഞ്ഞത്.

അമേരിക്കൻ വ്യവസായി ബജോർ സദാശിവനും ശാന്തികൃഷ്ണയും 18 വർഷം മുമ്പാണ് വിവാഹിതരായത്.

ബന്ധം വേർപെടുത്താൻ ഇരുവരും സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ഇരുവരും കർണാടകയിലെ ഒരു കുടുംബ കോടതിയിലാണ് വിവാഹമോചനക്കേസ് ഫയൽ ചെയ്തിരുന്നത്.

ബന്ധം പിരിയാൻ സമ്മതമാണെന്ന് ഇരുവരും കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് വിവാഹമോചനം അനുവദിച്ചുകൊണ്ട് കോടതി കഴിഞ്ഞ മാസം ഉത്തരവായത്.ആദ്യം ശാന്തി കൃഷ്ണ നടൻ ശ്രീനാഥിനെയാണ് വിവാഹം ചെയ്തിരുന്നത്. കേരളമൊട്ടാകെ ശ്രദ്ധേയമായ താരവിവാഹം പിന്നീട് വിവാഹമോചനത്തിൽ എത്തിയിരുന്നു. പിന്നീടായിരുന്നു കൊല്ലം സ്വദേശി ബജോർ സദാശിവനുമായുള്ള വിവാഹം നടന്നത്.

shanthi krishna, divorced again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top