അജയ് ദേവ്ഗണിനെ തകർക്കാൻ കരൺ ജോഹർ, ഓഡീയോ പുറത്തുവിട്ട് അജയ്

അജയ് ദേവ്ഗണിന്റെ ബിഗിബജറ്റ് ചിത്രം ശിവായ്യെ തകർക്കാൻ പ്രമുഖ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ 25 ലക്ഷം നൽകിയാതായി റിപ്പോർട്ട്. ദീപാവലിയ്ക്ക് കരൺ ജോഹറിന്റെ പുതിയ ചിത്രം ഏ ദിൽ ഹേ മുഷ്കിലും അജയുടെ ശിവായ് യും ഒരുമിച്ചാണ് എത്തുന്നത്.
അജയ് ദേവേഗൺ സംവിധായകനും നായകനുമായി എത്തുന്ന ശിവായ് യെ തകർക്കാൻ പ്രചാരണത്തിനായി കരൺ ജോഹർ കമാൽ ആർ ഖാൻ എന്ന കെ ആർ കെയ്ക്ക് പണം നൽകിയെന്നാണ് ആരോപണം. ഇക്കാര്യം കെ ആർ കെ തന്നെ വെളിപ്പെടുത്തുന്ന ഓഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
അജയ് ദേവ്ഗണിന്റെ സിനിമയ്ക്കെതിരേ ട്വീറ്റ് ചെയ്യുന്നതിന് കരൺ ജോഹർ തനിക്ക് 25 ലക്ഷം നൽകിയെന്ന് ഓഡിയോ ടേപ്പിൽ കെആർകെ പറയുന്നു. ആഴ്ചകൾക്ക് മുൻപ് പുറത്തുവന്ന ‘ശിവായ്’ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. എന്നാൽ കെആർകെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അജയ് ദേവ്ഗൺ ചിത്രത്തിനെതിരേ നിരവധി അഭിപ്രായങ്ങൾ കുറിച്ചിരുന്നു.
നിർമ്മാതാവും അജയ് ദേവ്ഗണിന്റെ ബിസിനസ അസോസിയേറ്റുമായ കുമാർ മങ്കത് പതക് ആണ് ഈ ഓഡിയോ സന്ദേശം പകർത്തിയിരിക്കുന്നത്. സംഭവം മാധ്യമപ്രവർത്തകരോട് നേരിട്ട് വിശദീകരിക്കാൻ കെആർകെ. ഇന്ന് വൈകിട്ട് 5ന് തന്റെ ഓഫീസിൽ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട് എന്നാൽ കരൺ ജോഹർ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
karan johar gave 25 lakhs to kark tobash shivaay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here