വിവാദ പ്രസംഗം; കുറ്റ്യാടി എംഎൽഎ പാറയ്ക്ക്ൽ അബ്ദുള്ളയ്‌ക്കെതിരെ കേസ്

വിവാദ പ്രസംഗത്തിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ കേസ്. എംഎൽഎയുടെ പ്രസംഗം അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകുന്നുവെന്ന് കണ്ട് നാദാപുരം പോലീസാണ് കേസെടുത്തിരിക്കുന്നത്.
നാദാപുരം ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സെക്ഷഷൻ 501 (1 ബി ) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെഎംസിസി ദുബായ് വേദിയിൽ പാറക്കൽ അബ്ദുള്ള എംഎൽഎ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരത്ത യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ വധവുമായി ബന്ധപ്പെട്ടാണ് പ്രസംഗം.
അസ്ലമിൻറെ കാപാലികരെ മാത്രം കൊന്നാൽ പോരാ ലീഗ് പ്രവർത്തകരെ കൊന്ന എസ്ഡിപിഐക്കാരേയും വകവരുത്താൻ ലീഗിന് കഴിയാഞ്ഞിട്ടല്ല, നാട്ടിൽ സമാധാനം പുലരേണ്ടതിനാൽ ഇതിന് മുതിരുന്നില്ല
– പാറക്കൽ അബ്ദുള്ള
പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കോഴിക്കോട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നാദാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് എംഎൽഎക്കെതിരെ കേസെടുത്തത്. എന്നാൽ ഇത് രാഷ്ട്രീയ വൈര്യം തീർക്കാനുള്ള ശ്രമമെന്ന് എംഎൽഎ പ്രതികരിച്ചു.