കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ്

മുൻ മന്ത്രി കെ.ബാബുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തത ശേഷമാണ് റെയ്ഡ്. മന്ത്രി കെ.ബാബു, ബാബുവിന്റെ ബിനാമികളായ മോഹനൻ, ബാബു റാം എന്നീ മൂന്നു പേരെയും പ്രതി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. മന്ത്രി തന്റെ മക്കളുടേയും ബിനാമികളുടേയും പേരിൽ കോടികളുടെ സ്വത്ത് വാങ്ങിയിട്ടുണ്ട്. വിജിലൻസിന്റെ 10 സംഘങ്ങളാണ് റെയ്ഡ് നടത്തുന്നത്. കെ.ബാബുവിന്റെ രണ്ട് പെൺമക്കളുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്.
K Babu, Minister, Raid
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News