മദർ തെരേസയുടെ സ്മരണയിൽ ഇന്ന് കോട്ടയം നാഗമ്പടം മൈതാനം
കോട്ടയം നഗരിയെ ഓണലഹരിയിലാഴ്ത്തി ഫ്‌ളവേഴ്‌സ് എക്സ്പോ വേദിയിൽ ഇന്ന്
കാരുണ്യത്തിന്റെ ആൾരൂപമായ മദർ തെരേസയുടെ ഓർമ്മകൾ നിറയും. വത്തിക്കാനിൽ മദറിനെ വാഴ്ത്തുമ്പോൾ കോട്ടയം നാഗമ്പടം മദറിൻറെ സ്മരണകളാൽ ദീപ്തമാകും.
ആർച്ച് ബിഷപ്പ് കുരിയാക്കോസ് മാർസെവെറിയോസ് വലിയ മെത്രാപ്പോലീത്ത, സുരേഷ് കുറുപ്പ് എം.എൽ.എ., ഫ്‌ളവേഴ്‌സ് ടി വി എം.ഡി. ശ്രീകണ്ഠൻ നായർ , ദീപിക എക്സിക്കുട്ടീവ് എഡിറ്റർ പി.സി.മാത്യു , പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തേക്കിൻകാട് ജോസഫ് എന്നിവർ മദർ തെരേസ്സ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. ദീപികയുമായി സഹകരിച്ചാണ് ഫ്‌ളവേഴ്‌സ് ഈ സന്ധ്യ അണിയിച്ചൊരുക്കു ന്നത്.
സുപ്രസിദ്ധ പിന്നണി ഗായകൻ പി ജയചന്ദ്രൻ നയിക്കുന്ന സംഗീത നിശ അരങ്ങേറും. ഒപ്പം അക്കാപ്പെല്ലയിലൂടെ ശ്രദ്ധേയയായ യുവ ഗായിക അഞ്ജു ജോസഫും ഗാനമാലപിക്കും.
പ്രദർശന വൈവിധ്യങ്ങളാൽ സമ്പന്നമായ ഗൃഹോപകരണ പ്രദർശന നഗരിയിലെ കുട്ടികൾക്കായുള്ള അമ്യൂസ്‌മെന്റ് പാർക്ക് പൂർണ്ണ സജ്ജമായി. അക്വ ഷോ , പെറ്റ്ഷോ എന്നിവ ശ്രദ്ധേയമാകുന്നു. സെപ്റ്റമ്പർ 13 വരെയാണ് പ്രദർശനം.
flowers expo commemorate mother theresa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here