അടുത്ത ആഴ്ച ആറ് ദിവസം അവധി; ബാങ്കുകളിൽ പോകുന്നവർ ശ്രദ്ധിക്കുക

ഓണക്കാലത്ത് പണമില്ലാതെ വിഷമിക്കരുത്.

ബാങ്കിടപാടുകൾ നടത്തുന്നവർ ഓണക്കാല അവധികൾ അറിഞ്ഞു ഇടപാടുകൾ ക്രമീകരിക്കുക. അടുത്ത ശനിയാഴിച്ച അതായത് 10-09-2016 മുതൽ 16-09-2016വെളളി വരെ ഉളള 7 ദിവസങ്ങളിൽ തുടർച്ചയായി 5 ദിവസം ഉൾപ്പെടെ 6 ദിവസം കേരളത്തിലെ ബാങ്കുകൾ അവധിയാണ്. അത് കൊണ്ട് ബാങ്ക് ഇടപാടുകൾ മുൻകൂട്ടി ചെയ്യുക.

ബാങ്കുകൾ അവധി ആയതിനാൽ അത്യാവിശ്യങ്ങൾക്കായി എ.ടി.എം. പോലും പ്രവർത്തിച്ചെന്ന് വരില്ല. അത് കൊണ്ട് തനെ അത്യാവശ്യങ്ങൾ വേണ്ട പണം കൈയ്യിൽ കരുതുക.

10-09-2016 ശനി – രണ്ടാം ശനി ബാങ്ക് അവധി
11-09-2016 ഞായർ – ബാങ്ക് അവധി
12-09-2016 തിങ്കൾ – ഈദുൾ അഫ്സ ബാങ്ക് അവധി
13-09-2016 ചൊവ്വ – ഒന്നാം ഓണം ഉത്രാടം ബാങ്ക് അവധി
14-09-2016 ബുധൻ – രണ്ടാം ഓണം തിരുവോണം ബാങ്ക് അവധി
15-09-2016 വ്യാഴം – മൂന്നാം ഓണം അവിട്ടം ബാങ്ക് അവധി കൊടുത്തിട്ടില്ല
16-09-2016 വെളളി – നാലാം ഓണം ചതയം ശ്രീനാരായണ ഗുരു ജയന്തി ബാങ്ക് അവധി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top