മലയാളത്തിന്റെ കാവ്യകുലപതി ഒഎൻവി കുറുപ്പിന്റെ ഓർമ്മകളിൽ നാഗമ്പടം

മലയാളികളുടെ പ്രിയ കവി ഒഎൻവി കുറുപ്പിന് ആദരവുമായി ഫ്‌ളവേഴ്‌സ് എക്‌സ്‌പോ. നാളെ നാഗമ്പടം മൈതാനിയിൽ സംഗീത സാന്ദ്രമാകുന്ന വേദിയിൽ ഒഎൻവിയുടെ വരികൾ പേരമകൾ അപർണ രാജീവ് ആലപിക്കും. കവിയുടെ ഓർമ്മകളിറ്റുവീഴുന്ന ഗാനങ്ങൾകൊണ്ട് മുഖരിതമാകും നാളെ നാഗമ്പടം. എക്‌സപോയുടെ അഞ്ചാം ദിവസമായ നാളെ സെലിൻ ജോസ്, ജോബി എന്നിവരും കാണികൾക്കായി സംഗീതമഴയൊരുക്കും.

സെപ്തംബർ 13 വരെ തുടരുന്ന ഫഌവേഴ്‌സ് എക്‌സ്‌പോയിലേക്ക് പതിനായിരക്കണക്കിന്  പേരാണ് ദിവസവും എത്തിച്ചേരുന്നത്. ആളുകളുടെ അഭ്യർത്ഥന മാനിച്ച് ഫഌവേഴ്‌സ് എക്‌സ്‌പോ സമയം രാവിലെ 11 മണി മുതൽ 9 മണി വരെയായി ദീർഘിപ്പിച്ചിരി ക്കുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More