Advertisement

മോഡിയുടെ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് രാഷ്ട്രപതി

September 6, 2016
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖർജിയും. രാജ്യത്തെ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന ആശയത്തെ പരോക്ഷമായി പിന്തുണച്ചിരിക്കുകയാണ് രാഷ്ട്രപതി.

അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കവെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ മാറ്റുന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. പല സമയത്തായി തെരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്തെ വികസനത്തെ ബാധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

വർഷത്തിൽ ഭൂരിഭാഗവും ദിവസങ്ങളിൽ രാജ്യത്തെ ഏതെങ്കിലും ഭാഗത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടാകും. പല ഭാഗത്തും പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് വികസനത്ത സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരമുണ്ടാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്നുംഅദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ നടന്ന ബി ജെ പി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. പണവും സമയവും ലാഭിക്കാൻ ഇതിലൂടെ കഴിയുമെന്നും തുടർച്ചയായ തെരഞ്ഞെടുപ്പുകൾ ഉദ്യോഗസ്ഥ ഭരണത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മോഡി വ്യക്തമാക്കിയിരുന്നു. അതിനാൽ പഞ്ചായത്ത് തലത്തിലും നിയമസഭയിലും പാർലമെന്റിലും ഒറ്റ തെരഞ്ഞെടുപ്പ് നടത്തണം. നിർഭാഗ്യവശാൽ രാജ്യത്ത് എല്ലാം തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്നും മോഡി പറഞ്ഞു.

‘One India One Election’: PM Narendra Modi’s Idea Gets President’s Vote.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here