എസ്എന്‍ഡിപി യൂണിയന്‍ മുന്‍ സെക്രട്ടറി അറസ്റ്റില്‍

ഭൂമി വാങ്ങിയതില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ മുന്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ് കുമാര്‍ അറസ്റ്റിലായി. മീനച്ചില്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍.  മീനച്ചില്‍ യൂണിയനുവേണ്ടി പൂഞ്ഞാര്‍ തെക്കേക്കര ഭാഗത്ത് 20 ഏക്കര്‍ സ്ഥലം വാങ്ങിയതിലാണ് ക്രമക്കേട് ഉണ്ടെന്ന് പരാതി ഉയര്‍ന്നത്. പൂഞ്ഞാര്‍ എസ്.എന്‍.ഡി.പി കോളജിനു വേണ്ടിയാണ് ഈ ഭുമി വാങ്ങിയത്.

എസ്.എന്‍.ഡി.പി പുലിയന്നൂര്‍ ശാഖാംഗം തേക്കിലക്കാട്ടില്‍ കെ.ഐ. ഗോപാല്‍ നല്‍കിയ പരാതിയിലാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top