ആരാധനാലയങ്ങളിൽ ആയുധപരിശീലനം അനുവദിക്കില്ല; കടകംപള്ളി സുരേന്ദ്രൻ

kadakampalli surendran

ആരാധനാലയങ്ങളിൽ ആയുധപരിശീലനം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിൽ ആയുധ പരിശീലനം നടക്കുന്നെങ്കിൽ നിരോധിക്കുമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവിറക്കും.

ഒരു മതത്തിൻറെയും ആരാധനാലയ പരിസരത്തും ആയുധപരിശീലനം അനുവദിക്കില്ല. ക്ഷേത്ര പരിസരം ഇതിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങളെന്നും വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങൾ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top