പൊങ്കാല ഏറ്റു. ഓണാശംസകളുമായി അമിത് ഷായുടെ പോസ്റ്റ്

പൊങ്കാല എന്താണെന്ന് ഇന്നലെ ശരിക്കും ബിജെപിയുടെ ദേശീയ നേതാവ് അമിത് ഷാ മനസിലാക്കിയെന്നു തോന്നുന്നു. ഇന്നലെ ഇട്ട വാമനജയന്തി ഇന്ന് ഹാപ്പി ഒാണം ആകണമെങ്കില്‍ പൊങ്കാല കലത്തിന്റെ ചൂട് അവിടെ വരെ അടിച്ചിട്ടാണെന്നത് വ്യക്തമല്ലേ?
പുതിയ പോസ്റ്റില്‍ വാനമനും മഹാബലിയും ഇല്ല. ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും സന്തോഷവും സമാധാനവും പകരുന്നതാകട്ടെ ഓണാഘോഷങ്ങളെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു. ഫെയ്സ്ബുക്കിലൂടെ അമിത് ഷായെ കണക്കറ്റ് പരിഹസിക്കുന്ന പോ മോനേ ഷാജി എന്ന ഹാഷ് ടാഗ് ഇന്നലെ തരംഗമാവുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top