ചെകുത്താൻ വരുന്നെന്ന് മോഹൻലാൽ

പ്രിത്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് മഹാനടൻ മോഹൻലാലിന്റെ ഫെയ്‌സബുക്ക് പോസ്റ്റ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും തന്റെ അടുത്ത പ്രൊജക്ട് എന്നും, തന്റെ പ്രിയപ്പെട്ട സുകുമാരേട്ടന്റെ മകനായ പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും മോഹൻലാൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഒപ്പം, ഗോപിയേട്ടന്റെ (ഭരത് ഗോപി) മകൻ മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.  ‘ലൂസിഫർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

mohanlal, fb post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top