ജിഷ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ജിഷ വധക്കേസിൽ അമിർ ഉൾ ഇസ്ലാമിനെ ഏക പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുറ്റപത്രം സമർപ്പിച്ചത്.
അമിർ ഉൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകം, മാനഭംഗം, ദളിത് പീഡനം എന്നീ വകുപ്പുകളാണ് പ്രിതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും 23 പേരെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്്തു. 21 ലക്ഷം ഫോൺകോളുകലും 5000 വിരലടയാള പരിശോധനയും അന്വേഷണ സംഘം നടത്തിയിരുന്നു.
ജിഷയുടെ വിരലിൽനിന്നു ലഭിച്ച കോശങ്ങളുടെ പരിശോധനാ രേഖ അമിർ ഉൾ തന്നെയാണ് കൊലപാതകം നടത്തിയെന്നതിനുള്ള പ്രധാന തെളിവാണ്.
ഏപ്രിൽ 28 ന് പെരുമ്പാവൂരിലെ വീട്ടിൽവെച്ചാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് ലൈംഗിക വൈകൃതമുള്ളതായും സംഭവ സമയം പ്രതി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
jisha murder case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!